കോട്ടയം ∙ യാഥാർഥ്യവും മിത്തും തമ്മിലുള്ള അതിരുകൾ മായുന്നതായി മലയാള മനോരമ ഹോർത്തൂസ് വായന ‘മിത്തും ഫിക്ഷനും’ സാഹിത്യ സെമിനാറിലെ നിരീക്ഷണം. സംഭവവും അതിന്റെ ആഖ്യാനവും തമ്മിൽ ഇന്നു വിടവുകൾ പ്രത്യക്ഷമാകുന്നുണ്ടെന്നും വസ്തുനിഷ്ഠമായി ഒരു ചരിത്രമെഴുതുകയെന്നത് അസാധ്യമാണെന്നും എഴുത്തുകാരൻ മനോജ് കുറൂർ അഭിപ്രായപ്പെട്ടു.
മിത്ത് ഓരോ ദിനവും യാഥാർഥ്യമായി വളരുകയാണെന്ന് എഴുത്തുകാരനായ രാജീവ് ശിവശങ്കർ പറഞ്ഞു. ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കോട്ടയം ബസേലിയോസ് കോളജിൽ സംഘടിപ്പിച്ച സാഹിത്യ സെമിനാറിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും.പഴയകാല സാഹിത്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ചരിത്രനിർമിതി ഇന്നു നടക്കുന്നു.
സമൂഹത്തിലെ വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതു മാത്രമായി എഴുത്ത് മാറുന്നുണ്ട്.
കഥാപാത്രങ്ങളുടെ പേരുകൾ പോലും അതിനനുസരിച്ചാണു രൂപപ്പെടുത്തുന്നത്. ഭൂതകാലത്തെ എഴുതുന്നതിൽ പഠനം ആവശ്യമാണെന്നും മനോജ് കുറൂർ പറഞ്ഞു.
കഥകൾക്കും ചിന്തകൾക്കും ദേശവും കാലവുമില്ലെന്നും അതിനാലാണു നമ്മുടെ സാഹിത്യങ്ങളിലെ ഇതിഹാസ കഥാപാത്രങ്ങൾക്കു സമാനമായ ആളുകളെ മറ്റു ദേശങ്ങളിലെ എഴുത്തുകളിലും കണ്ടെത്താനാകുന്നതെന്നും രാജീവ് ശിവശങ്കർ പറഞ്ഞു. പ്രിൻസിപ്പൽ ഡോ.
ബിജു തോമസ്, മലയാള വിഭാഗം മേധാവി ഡോ. തോമസ് കുരുവിള, മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു എന്നിവർ പ്രസംഗിച്ചു.
റജിസ്ട്രേഷൻ തുടരുന്നു
27 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന ഹോർത്തൂസിലേക്ക് എല്ലാവർക്കും സൗജന്യ റജിസ്ട്രേഷൻ തുടരുന്നു.
ഇതിനു പുറമേ ഒട്ടേറെ പ്രത്യേക സേവനങ്ങൾ ലഭ്യമാകുന്ന പ്രീമിയം മെംബർഷിപ്പുമെടുക്കാം. (1000 രൂപ). വിനോദപരിപാടിയുടെ ടിക്കറ്റ്, മനോരമ ബുക്ക് ക്ലബ് അംഗത്വം, വേദികളിൽ ആദ്യനിരയിൽ സീറ്റ്, ലിമിറ്റഡ് എഡിഷൻ ബാഗ്, മനോരമ മാക്സ് സബ്സ്ക്രിപ്ഷൻ തുടങ്ങിയവ പ്രീമിയം അംഗങ്ങൾക്കുണ്ട്.
റജിസ്ട്രേഷന് വെബ്സൈറ്റ്:www.manoramahortus.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

