ഗെസ്റ്റ് ലക്ചറർ ഒഴിവ്;
ചങ്ങനാശേരി ∙ എസ്ബി കോളജിൽ സെൽഫ് ഫിനാൻസ് പ്രോഗ്രാമിൽ സോഷ്യൽ വർക്ക്, ഇക്കണോമിക്സ് വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവുണ്ട്. താൽപര്യമുള്ളവർ 11ന് 2നു യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി കോളജ് സെൽഫ് ഫിനാൻസ് ഓഫിസിൽ ഇന്റർവ്യൂവിനായി എത്തണം.
കവിതാ മത്സരം
ചങ്ങനാശേരി ∙ പ്രഫ.
ഏറ്റുമാനൂർ സോമദാസൻ സ്മാരക ട്രസ്റ്റ് നടത്തുന്ന കവിതാ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. ഹൈസ്കൂൾ / ഹയർ സെക്കൻഡറി, കോളേജ് (ബിരുദ /ബിരുദാനന്തരം) വിഭാഗങ്ങളിലാണ് മത്സരം. കവിതകൾ 15നു മുൻപായി 9447608856, 9961003657 നമ്പരുകളിൽ വാട്സാപ് ചെയ്യണം.
അധ്യാപക ഒഴിവ്
മേച്ചാൽ ∙ ഗവ.
യുപി സ്കൂളിൽ യുപി എസ്ടി അധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്ക് നാളെ 10.30ന് സ്കൂളിൽ അഭിമുഖം നടത്തും. മറ്റക്കര ∙ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ കോപ്പികളടക്കം മാനേജർ, മറ്റക്കര ഹയർ സെക്കൻഡറി സ്കൂൾ, മറ്റക്കര പിഒ, കോട്ടയം, 686564 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
4ജി മേള
കാളകെട്ടി ∙ പിഎച്ച്സിക്കു സമീപമുള്ള പിണ്ണാക്കനാട് ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിൽ ഇന്നും നാളെയും 4ജി മേള നടത്തും. ഫോൺ: 9447094449.
അസീസിയിൽ ധ്യാനം
ഭരണങ്ങാനം ∙ അസീസി ധ്യാന കേന്ദ്രത്തിൽ 14 മുതൽ 18 വരെ അസീസി ടീം നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം നടത്തും.
ഫോൺ: 04822-238335, 8590124063.
ലോഗോ ക്ഷണിച്ചു
കോട്ടയം∙ എംജി വിദ്യാർഥികളിൽനിന്നു ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്സ് വെൽഫെയറിന്റെ ലോഗോ ക്ഷണിച്ചു. [email protected], 0481 2733376.
വൈദ്യുതി മുടക്കം
കുറിച്ചി ∙ ആനക്കുഴി, മലകുന്നം, പ്ലാമ്മൂട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും കോയിപ്പുറം, ചന്ദ്രത്തിൽപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ പുന്നക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ∙ ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ്, എരുമ ഫാം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെയും വളയംകുഴി, അമര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ അമ്പലം, പാറപ്പുറം, കസ്തൂർബാ, ആറാട്ടുകടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

