കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
ഉപജില്ലാ സ്കൂൾ കലോത്സവം
പുനലൂർ ∙ അഞ്ചു ദിവസങ്ങളിലായി 4500 ലധികം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് മുതൽ 14 വരെ പുനലൂർ സെന്റ് ഗോരേറ്റി ഹയർസെക്കൻഡറി സ്കൂളിലെ 6 വേദികളിലായി നടക്കും. ഇന്ന് രാവിലെ 9 ന് പിഎസ്.സുപാൽ എംഎൽഎ കലോത്സവം ഉദ്ഘാടനം നിർവഹിക്കും.
പുനലൂർ നഗരസഭ അധ്യക്ഷ കെ.പുഷ്പലത അധ്യക്ഷത വഹിക്കും.
അധ്യാപക ഒഴിവ്
ചവറ∙ പുതുക്കാട് ഗവ.എൽപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
ഇടത്തറ∙ മുഹമ്മദൻ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യുപി അധ്യാപക ഒഴിവ്. മുഖാമുഖം: ഇന്ന് 11ന്. പന്മന∙ മനയിൽ ശ്രീബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവ്.
അഭിമുഖം നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

