ജോലി ഒഴിവ്
ഏലപ്പാറ∙ പഞ്ചായത്ത് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് (തമിഴ്), എച്ച്എസ്ടിഎ തമിഴ് ഒഴിവുകളിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി ഇന്ന് 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഇടുക്കി∙ എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാനേജർമാർ സമന്വയ മുഖാന്തരം നൽകിയിട്ടുള്ള ഒഴിവുകളിലേക്കായി 12ന് 10.30ന് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ തൊടുപുഴയിലെ കാര്യാലയത്തിൽ ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തും.
സമന്വയ റജിസ്ട്രേഷൻ നടത്തിയ ശേഷം തിരിച്ചറിയൽ രേഖ, എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ അഭിമുഖത്തിന് എത്തണം.
ശിൽപശാല ഇന്നു മുതൽ
പീരുമേട്∙ പീരുമേട് ഡവലപ്മെന്റ് സൊസൈറ്റിയും (പിഡിഎസ്), കർഷകരുടെ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുന്ന രാജ്യാന്തര സംഘടനയായ പ്രോലിനോവയുടെയും ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 14 വരെ രാജ്യാന്തര ശിൽപശാല സംഘടിപ്പിക്കുന്നു. പിഡിഎസിൽ നടക്കുന്ന ശിൽപശാല സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.
എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ലൈഫ് ഭവന പദ്ധതി: ഗഡു വിതരണം ഇന്ന്
കഞ്ഞിക്കുഴി∙ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പട്ടികജാതി പട്ടികവർഗം, പൊതുവിഭാഗം ഗുണഭോക്താക്കളുടെ സംഗമവും ആദ്യ ഗഡു വിതരണവും ഇന്ന് 11ന് കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ നടക്കും. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർ എത്തിച്ചേരണമെന്ന് പ്രസിഡന്റ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

