കോട്ടയം ∙ സമാധാനത്തിനു വേണ്ടിയുള്ള ഏതു പ്രവർത്തനവും ദൈവത്തിന്റെ സൃഷ്ടികർമത്തിന്റെ തുടർച്ചയാണെന്നു മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. വേൾഡ് പീസ് മിഷൻ നടത്തിയ ഗ്ലോബൽ പീസ് പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനും സംഗീതസംവിധായകനുമായ ഡോ.സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിലാണ് പീസ് പാർലമെന്റ് നടത്തിയത്.
വേൾഡ് പീസ് അക്കാദമി അവാർഡുകൾ ജോൺ ടൈറ്റസ്, ദയാബായി എന്നിവർ ഏറ്റുവാങ്ങി. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, നയതന്ത്ര വിദഗ്ധൻ ടി.പി.ശ്രീനിവാസൻ, ഫാ.ബോബി ജോസ് കട്ടികാട്, സംവിധായകൻ ബ്ലെസി, പി.സി.
തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രഫ.റൂബിൾ രാജ് മോഡറേറ്ററായി.
വേൾഡ് പീസ് പാർലമെന്റ് അടുത്ത വർഷം യുഎസിലെ അറ്റ്ലാന്റയിൽ നടത്തുമെന്നു സംഘാടകർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

