പുതിയകാല നിക്ഷേപ പദ്ധതികളിൽ ഇതുവരെ ഇടംപിടിക്കാത്തവർക്കും വലിയ തുക മിച്ചംവെയ്ക്കാൻ ഇല്ലാത്തവർക്കുമായി മികച്ചൊരു സാമ്പത്തിക അവസരം. വലിയ തുക മുടക്കില്ലാതെ കുറഞ്ഞ മുതൽമുടക്കിൽ നിക്ഷേപ ലോകത്തേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്കും വിശ്രമജീവിതം നയിക്കുന്നവർക്കും ഈ മാർഗം ഏറെ പ്രയോജനപ്പെടും.
ഓഹരി വിപണിയിൽ സ്ഥിരമായി ലാഭവിഹിതം നൽകുന്ന പ്രമുഖ കമ്പനികളിൽ നിക്ഷേപകർക്ക് എപ്പോഴും വലിയ താൽപ്പര്യമുണ്ട്. ഇത്തരത്തിൽ കൃത്യമായി ഡിവിഡൻഡ് നൽകുന്ന ഓഹരികളിൽ പണം നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് ഡിവിഡൻഡ് ഇടിഎഫുകൾ.
സാധാരണ ഓഹരികൾ പോലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി ഇവയും എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും സാധിക്കും. രാജ്യത്തെ പ്രമുഖ കമ്പനികളിൽ നിക്ഷേപം നടത്തി നിക്ഷേപകർക്ക് കൃത്യമായ ഇടവേളകളിൽ വരുമാനം ഉറപ്പാക്കുകയാണ് ഇവയുടെ പ്രധാന ലക്ഷ്യം.
ഒരു ഇടിഎഫ് സ്വന്തമാക്കുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ പണം നിക്ഷേപിക്കുന്നത് ഒരു കൂട്ടം കമ്പനികളുടെ ഓഹരികളിലാണ്. ഈ കമ്പനികൾ നൽകുന്ന ലാഭവിഹിതം ഫണ്ട് മാനേജർമാർ വഴി നിക്ഷേപകർക്ക് വീതിച്ചുനൽകുന്നു.
പ്രധാനമായും രണ്ട് രീതികളിലാണ് ഈ ലാഭവിഹിതം നിക്ഷേപകരുടെ കൈകളിൽ എത്തുയത്:
∙ പണമായി അക്കൗണ്ടിൽ ലഭിക്കുന്നത്: കമ്പനികൾ നൽകുന്ന ലാഭവിഹിതം നേരിട്ട് നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.
∙ പുനർനിക്ഷേപം: ലഭിക്കുന്ന ഡിവിഡൻഡ് തുക ഉപയോഗിച്ച് കൂടുതൽ ഇടിഎഫ് യൂണിറ്റുകൾ വാങ്ങി മൊത്തം നിക്ഷേപത്തിന്റെ മൂല്യം വർധിപ്പിക്കാം. പ്രധാന നേട്ടങ്ങൾ
1.
നിഷ്ക്രിയ വരുമാനം: ഓഹരികൾ വിൽക്കേണ്ടി വരാതെ തന്നെ ഇടയ്ക്കിടയ്ക്ക് വരുമാനം കൈപ്പറ്റാം. റിട്ടയർമെന്റ് ജീവിതം നയിക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമാണ്.
2.
ചെറിയ തുകയിൽ തുടക്കം: 50 അല്ലെങ്കിൽ 100 രൂപയ്ക്ക് പോലും ഒരു യൂണിറ്റ് സ്വന്തമാക്കാം. സ്ഥിരമായി ഡിവിഡൻഡ് നൽകുന്ന മുൻനിര കമ്പനികളുടെ ഓഹരികൾക്ക് ഉയർന്ന വിലയുള്ളതിനാൽ അവ സാധാരണക്കാർക്ക് നേരിട്ട് വാങ്ങാൻ പ്രയാസമാണ്.
3.
സുരക്ഷിതത്വവും സുതാര്യതയും: ഒന്നോ രണ്ടോ കമ്പനികളിൽ പണം നിക്ഷേപിക്കുന്നതിന് പകരം, ഉയർന്ന ലാഭം നൽകുന്ന അമ്പതോളം കമ്പനികളിൽ തുക വീതിച്ചിടുന്നു. ഇതുവഴി വിപണിയിലെ റിസ്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
4.
വളർച്ചയും വരുമാനവും: ഡിവിഡൻഡിനൊപ്പം ഓഹരി വില ഉയരുന്നതിന് അനുസൃതമായി കാലക്രമേണ ഇടിഎഫിന്റെ മൂല്യവും വർധിച്ചുകൊണ്ടിരിക്കും. പ്രധാന നിക്ഷേപ മാർഗങ്ങൾ 1.
നിപ്പോൺ ഇന്ത്യ ഇടിഎഫ് നിഫ്റ്റി ഡിവിഡൻഡ് ഓപ്പർച്യൂണിറ്റീസ് 50: ഇന്ത്യയിലെ 300 മുൻനിര ലിസ്റ്റഡ് കമ്പനികളിൽ നിന്ന് ഉയർന്ന ഡിവിഡൻഡ് നൽകുന്ന 50 കമ്പനികളുടെ പ്രകടനമാണ് ഇത് പിന്തുടരുന്നത്.
2. ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി ഡിവിഡൻഡ് ഓപ്പർച്യൂണിറ്റീസ് 50 ഇടിഎഫ്: നിപ്പോൺ ഫണ്ടിന് സമാനമായി ഉയർന്ന ലാഭവിഹിതം നൽകുന്ന 50 കമ്പനികളെയാണ് ഇവർ ലക്ഷ്യമിടുന്നത്.
3.
മിറേ അസറ്റ് ബിഎസ്ഇ 500 ഡിവിഡൻഡ് ലീഡേഴ്സ് 50 ഇടിഎഫ്: ബിഎസ്ഇ 500 കമ്പനികളിൽ നിന്നും ഏറ്റവും മികച്ച ഡിവിഡൻഡ് നൽകുന്ന 50 കമ്പനികളുടെ പ്രകടനത്തെ ഇത് അടിസ്ഥാനമാക്കുന്നു. ഓഹരി വിപണിയെക്കുറിച്ച് ആഴത്തിൽ പഠിക്കാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും സമയമില്ലാത്തവർക്കും, ബാങ്ക് നിക്ഷേപങ്ങളെക്കാൾ മെച്ചപ്പെട്ട
വരുമാനവും ഒപ്പം കൃത്യമായ ഇടവേളകളിൽ ആദായവും ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതികൾ തെരഞ്ഞെടുക്കാവുന്നതാണ്. *(ശ്രദ്ധിക്കുക: ഈ ലേഖനം ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ നിർദേശമോ ഉപദേശമോ അല്ല.
ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സ്വന്തം നിലയിൽ പഠനം നടത്തുകയോ വിദഗ്ധരുടെ ഉപദേശം തേടുകയോ ചെയ്യുക.)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

