കാനം ∙ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവ നക്ഷത്രം കാനം രാജേന്ദ്രൻ ഇടതുപക്ഷത്തിന്റെ പോരാട്ട മുഖമായിരുന്നെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇടതുസർക്കാരിന്റെ 3–ാം ഊഴത്തിന്റെ മുന്നൊരുക്കമായാണ് കാണുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വാഴൂരിൽ കാനം രാജേന്ദ്രന്റെ 2-ാം ചരമ വാർഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ തൊഴിലാളി വർഗത്തിന്റെ ഒപ്പം നിന്ന നേതാവായിരുന്നു.
കാനം രാജേന്ദ്രൻ എക്കാലവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മാർഗദർശിയായി തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു.
പി.പി.സുനീർ എംപി, .മന്ത്രി പി പ്രസാദ്, മന്ത്രി കെ.രാജൻ, മന്ത്രി ജെ.ചിഞ്ചു റാണി, ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, ആശ എംഎൽഎ, ബിനോയി , മോഹൻ ചേന്നംകുളം എം.എ.ഷാജി, വി.കെ.സന്തോഷ്, വി.ജി.ലാൽ, സി.കെ.ജ്യോതി രാജ്, കാനം രാജേന്ദ്രന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.
ഭാര്യയും മകനും കാനത്ത് വോട്ടു ചെയ്യും
കാനം രാജേന്ദ്രന്റെ ഭാര്യ വനജ, മകൻ സന്ദീപ്, മരുമകൾ സ്മിത എന്നിവർ കാനം സിഎംഎസ് സ്കൂളിലെ 64–ാം നമ്പർ ബൂത്തിൽ വോട്ടു ചെയ്യും. മകൾ സ്മിതയ്ക്കും ഭർത്താവിനും ഇവിടെ വോട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

