കൊച്ചി ∙ എറണാകുളം ജംക്ഷൻ യാഡിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ താൽക്കാലിക ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
കോട്ടയം വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ:
∙ ഗുരുവായൂരിൽ നിന്ന് ഇന്ന്, 11, 12, 13, 14, 15, 16, 18, 19, 20, 21, 22, 23, 25, 26 തീയതികളിൽ പുറപ്പെടുന്ന ഗുരുവായൂർ – ചെന്നൈ എഗ്മൂർ (16128) പ്രതിദിന എക്സ്പ്രസ്, എറണാകുളം ടൗണിനും കായംകുളം ജംക്ഷനും ഇടയിൽ കോട്ടയം വഴി തിരിച്ചു വിടും. എറണാകുളം ജംക്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിലെ നിശ്ചിത സ്റ്റോപ്പുകൾ ഒഴിവാക്കി പകരം കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകൾ അനുവദിക്കും.
∙ മംഗളൂരു സെൻട്രലിൽ നിന്നു 15നു പുറപ്പെടുന്ന മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603) എറണാകുളം ജംക്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും.
പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.
∙ എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് 15, 22 തീയതികളിൽ പുറപ്പെടുന്ന ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22207) എറണാകുളം ജംക്ഷൻ, ആലപ്പുഴ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും. എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.
∙ കൊച്ചുവേളിയിൽ നിന്ന് ഇന്ന്, 14, 16, 21, 23 തീയതികളിൽ പുറപ്പെടുന്ന കൊച്ചുവേളി – മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ് (16355) ആലപ്പുഴ, എറണാകുളം ജംക്ഷൻ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും.
ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.
ട്രെയിനുകൾ വൈകും
∙ മംഗളൂരു ജംക്ഷനിൽ നിന്ന് 15, 22 തീയതികളിൽ പുറപ്പെടുന്ന മംഗളൂരു ജംക്ഷൻ – തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ് (16356) ഏകദേശം 30– 40 മിനിറ്റ് വരെ വൈകും.
∙ മംഗളൂരു സെൻട്രലിൽ നിന്ന് ഇന്ന്, 11, 12, 13, 14, 16, 18, 19, 20, 21, 23, 25, 26 തീയതികളിൽ പുറപ്പെടുന്ന മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603) 40 മിനിറ്റ് വൈകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

