അരുവിത്തുറ∙ ജനാധിപത്യ പ്രക്രിയയിൽ വനിതകളുടെ കരുത്ത് കൂടുതൽ പ്രകടമാകണമെന്ന് കോട്ടയം ജില്ലാ കലക്ടർ ചേതൻ കുമാർ മീണ ഐഎഎസ് പറഞ്ഞു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെ ജനാധിപത്യത്തിൻ്റെ വിവിധ പ്രക്രിയകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടതുണ്ട്.
സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ കൂടുതൽ കരുതലോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നുംഅദ്ദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടന്ന സംസ്ഥാന സർക്കാർ വനിത ശിശുക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വനിതാദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാതല വനിതാദിനാഘോഷങ്ങൾ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ വി.പി നാസർ അധ്യക്ഷനായ ചടങ്ങിൽ അരുവിത്തുറ സെൻ്റ് ജോർജസ് കോളജ് മാനേജർ വെരി റവ ഫാ.
മാത്യു ചന്ദ്രൻക്കുന്നേൽ മുഖ്യ സന്ദേശം നൽകി. അരുവിത്തുറ സെൻ്റ് ജോർജ് കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. സിബി ജോസഫ്, വനിതാ സംരക്ഷണ ഓഫിസർ മല്ലിക.കെ.എസ്, കോട്ടയം ജില്ലാതല ഐസിടിഎസ് ഓഫിസർ റെയ്ച്ചൽ ഡേവിഡ്, ജില്ലാ ശിശു സംരക്ഷണ ഓഫിസർ ബീന.സി.ജെ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.
ഡെന്നി തോമസ്, ഈരാറ്റുപേട്ട ഐസിഡിഎസ് ശിശു വികസന പദ്ധതി ഓഫിസർ ജാസ്മിൻ.കെ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
ചടങ്ങിൽ കോളജ് ബർസാർ റവ ഫാ.
ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിനു ആനി ജോൺ തുടങ്ങിയവർ പങ്കെടുത്തു.
വനിതാദിന ആഘോഷങ്ങളോട് അനുബന്ധിച്ച് വനിതകൾക്കായി ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

