കോട്ടയം ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് (ഓഗസ്റ്റ് 6, വ്യാഴം) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. ചെറിയ സമയത്തിനുള്ളിൽ വലിയ തോതിലുള്ള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് ഇതിലൂടെ മുന്നറിയിപ്പ് നൽകുന്നത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ 204.4 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാനാണ് സാധ്യത. ഇതിന്റെ അടിസ്ഥാനത്തിലാണ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
കൂടാതെ, സ്ഥിതിഗതികൾ ഗൗരവകരമായി തുടരുന്നതിനാൽ ഓഗസ്റ്റ് 7, വെള്ളി ദിവസത്തിലും ജില്ലയിൽ ജാഗ്രതാ നിർദ്ദേശം ബാധകമാണ്. ഈ ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഈ രണ്ട് ദിവസങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ യാത്രകൾ നടത്താവൂ എന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

