സംസ്ഥാനത്തെ ബിരുദ പ്രവേശന മാനദണ്ഡങ്ങളിൽ നിർണായക മാറ്റവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതുപ്രകാരം ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് ഇനി മുതൽ പ്ലസ് ടു യോഗ്യത നിർബന്ധമല്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച പ്രൊപ്പോസലിനാണ് ഇപ്പോൾ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം ഐടിഐ, ഡിപ്ലോമ, മറ്റ് അംഗീകൃത ഭാഷാ കോഴ്സുകൾ പൂർത്തിയാക്കിയവർക്കും ഇനിമുതൽ ഉപരിപഠനത്തിന് അവസരം ലഭിക്കും.
പുതിയ ഉത്തരവ് പ്രകാരം, ഐടിഐ പാസായ വിദ്യാർത്ഥികൾക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്കും, മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ വിജയിച്ചവർക്ക് ബിരുദ കോഴ്സുകളുടെ രണ്ടാം വർഷത്തിലേക്കും പ്രവേശനം നേടാൻ സാധിക്കുന്നതാണ്. ഈ പുതിയ തീരുമാനം നിരവധി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ വാതിലുകൾ തുറന്നുകൊടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

