കൊച്ചി നഗരത്തിൽ നിന്നുള്ള പ്രധാന വാർത്ത. ക്വാലലംപുരിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യാത്രികൻ അറസ്റ്റിലായി.
നെടുമ്പാശ്ശേരി സ്വദേശിയായ ജംഷീർ ആണ് പിടിയിലായത്. ബാട്ടിക് എയർലൈൻസിന്റെ വിമാനത്തിലായിരുന്നു സംഭവം.
ഇന്നലെ രാത്രിയാണ് ഈ സുരക്ഷാ വീഴ്ചയുണ്ടായത്. ക്വാലലംപുർ–കൊച്ചി സർവീസിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഇയാൾ, തുടർന്ന് എമർജൻസി വിൻഡോ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.
ഈ അസാധാരണ സാഹചര്യത്തിൽ വിമാനത്തിലെ ജീവനക്കാരും സഹയാത്രികരും ചേർന്ന് തക്കസമയത്ത് ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിനു പിന്നാലെ, ഒരു യാത്രക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യൽ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. മാനസിക അസ്വസ്ഥതകളുള്ള വ്യക്തിയാണ് ഇയാളെന്നാണ് പ്രഥമിക വിവരമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

