കോട്ടയം∙ വേനൽ അവധിക്ക് വെറുതേ വീട്ടിൽ റീൽസ് കണ്ട് ഇരുന്നപ്പോൾ പാലാ സെന്റ് തോമസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ നിധിയ റോസ് ഷിബുവിന് ഒരു ആശയം തോന്നി. ചുട്ട
വെയിലത്ത് എല്ലാവരും ക്ഷീണിച്ചു വരുമ്പോൾ കട്ട് ഫ്രൂട്സ് നൽകിയാലോ. ഉടനെ തന്നെ സുഹൃത്ത് അലീന ബാബുവിനോട് ആശയം പങ്കുവച്ചു.
അലീന ഓക്കെ പറഞ്ഞതോടെ ഇരുവരും ചേർന്ന് വഴിയോരത്ത് കട്ട് ഫ്രൂട്സ് വിൽക്കാൻ തുടങ്ങി. അലീനയുടെ അനിയൻ ജോയല്‍ ബാബുവും ചേച്ചിമാരുടെ ഉദ്യമത്തിൽ ഒപ്പം ചേർന്നു.
മൂവരും കൂടി കരൂരിലെ വീട്ടിൽ നിന്ന് പാലയിൽ പോയി ഫ്രൂട്സ് വാങ്ങി വൃത്തിയാക്കി അരിഞ്ഞ് ബോട്ടിലിലാക്കി പാലാ തൊടുപുഴ റോഡരികിൽ വന്ന് വിൽക്കും. ഉച്ചയ്ക്ക് 12.30ക്ക് വന്നാൽ 4 മണിക്കുള്ളിൽ കുപ്പികൾ കാലിയാക്കി പോകാം.
ദിവസവും 100 ബോട്ടിലോളം വിൽക്കുന്നുണ്ടെന്നാണ് കുട്ടിക്കച്ചവടക്കാർ പറയുന്നത്. സ്കൂൾ തുറക്കുന്നതുവരെ കച്ചവടം ഉണ്ടാകും.
ഈ അവധിക്കാലും ഇത്തരത്തിൽ ഉപയോഗപ്രദമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

