കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ലണ്ടൻ ലിമ വേൾഡ് ലൈബ്രറി സാഹിത്യ സംഗമം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനാശീലം വ്യക്തിത്വ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും, വായനയിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാഹിത്യകാരൻ കാരൂർ സോമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷകനായ ഡോ.
പോൾ മണലിൽ സ്പീക്കറായി നിയോഗിക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടർന്ന് കിളിരൂർ രാധാകൃഷ്ണൻ, കാരൂർ സോമൻ എന്നിവരെയും സ്പീക്കർ ആദരിക്കുകയുണ്ടായി. സനിൽ പി.
തോമസ്, ഡോ. അനിയമ്മ ജോസഫ്, ബാലചന്ദ്രൻ അമ്പലപ്പാട്ട്, സിജിത അനിൽ എന്നിവർ ആശംസകൾ നേർന്നു.
ലിമ വേൾഡ് ലൈബ്രറിയിലെ എഴുത്തുകാരായ മിനി സുരേഷ്, മേരി അലക്സ് (മണിയ), ജോൺസൻ ഇരിങ്ങോൾ, ശ്രീകുമാരി സന്തോഷ്, പ്രഫ. കവിത സംഗീത്, ലാലി രംഗനാഥ് (ലാലിമ), ജോസ് കുമാർ ചേലങ്കേരി (ജർമ്മനി), ശ്രീകലാ മോഹൻദാസ്, എം.
തങ്കച്ചൻ ജോസഫ്, പ്രസന്ന നായർ, ജഗദീശ് കരിമുളക്കൽ, റാണി വിനോദ് എന്നിവർക്ക് സ്പീക്കർ ഫലകങ്ങൾ സമ്മാനിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ പ്രഫ.
കവിത സംഗീത് (ബെംഗളൂരു), പ്രസന്ന നായർ (കോട്ടയം), എം. തങ്കച്ചൻ ജോസഫ് (അങ്കമാലി), സ്വരൂപ് ജിത്ത് (കൊല്ലം), ജഗദീശ് കരിമുളക്കൽ (ആലപ്പുഴ) എന്നിവർ കവിതകൾ അവതരിപ്പിച്ചു.
റാണി വിനോദിന്റെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ മിനി സുരേഷ് സ്വാഗതവും ജോൺസൻ ഇരിങ്ങോൾ കൃതജ്ഞതയും രേഖപ്പെടുത്തി. മിനി സുരേഷ്, റാണി വിനോദ് എന്നിവരാണ് പരിപാടിയുടെ ഏകോപനം നിർവഹിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

