കോഴിക്കോട് കായക്കൊടി സ്വദേശിയായ ഋഷിരാജ് (ഷബി-26) എന്ന യുവാവിനെതിരെ യുവതി നല്കിയ പരാതിയില്‍ തൊട്ടില്‍പ്പാലം പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്കി വര്‍ഷങ്ങളോളം കബളിപ്പിക്കുകയും സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് നൃത്താധ്യാപികയായ യുവതിയുടെ ആരോപണം.
2021 ഏപ്രില്‍ മാസത്തിലാണ് പരാതിക്കാരിയും യുവാവും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. തുടര്‍ന്ന് എറണാകുളം കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വാടകയ്ക്ക് താമസിച്ച ഇവര്‍, പിന്നീട് ആലപ്പുഴ, വട്ടോളി എന്നിവിടങ്ങളിലും യുവാവിന്റെ കായക്കൊടിയിലുള്ള വീട്ടിലും ഒന്നിച്ച് കഴിഞ്ഞു വരികയായിരുന്നു.
ഈ കാലയളവിൽ തന്നെ ശാരീരികമായി ഉപയോഗപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. 2023 സെപ്റ്റംബറില്‍ യുവാവ് വിദേശത്തേക്ക് പോയതിന് ശേഷമാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
വിവരം അറിയിച്ചപ്പോള്‍ നാട്ടിലെത്താന്‍ കഴിയില്ലെന്ന് പറയുകയും ഗര്‍ഭഛിദ്രം നടത്താന്‍ യുവാവ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി യുവാവിന്റെ സഹോദരിയുടെ സഹായത്തോടെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഗര്‍ഭഛിദ്രം നടത്തിയതായും യുവതി വ്യക്തമാക്കി.
കൂടാതെ, ലിവിംഗ് ടുഗദര്‍ ബന്ധത്തിനിടെ ഒന്നേമുക്കാല്‍ പവന് സ്വര്‍ണ്ണാഭരണങ്ങളും 70,000 രൂപയും യുവാവ് കൈക്കലാക്കിയതായും പരാതിയിലുണ്ട്. അടുത്തിടെ ഋഷിരാജ് ഗുരുവായൂരില്‍ വെച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ച വിവരം അറിഞ്ഞതോടെയാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്.
ഈ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

