കോട്ടയം ∙ ലോഡുമായി എത്തിയ പിക്കപ് വാൻ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുനിന്നു. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തിയതിന് ഡ്രൈവർക്കെതിരെ മണർകാട് പൊലീസ് കേസെടുത്തു.
മണർകാട് ഐരാറ്റുനടചിറ ഭാഗത്ത് ഇന്നലെ രാത്രി 7.45നാണ് സംഭവം. മണർകാട് നിന്ന് കോട്ടയം ഭാഗത്തേക്ക് ലോഡുമായി വന്ന പിക്കപ് വാനാണ് അപകടത്തിൽപെട്ടത്.
എതിരെ വന്ന മറ്റൊരു പിക്കപ് വാനിൽ തട്ടിയശേഷം നിയന്ത്രണംവിട്ട് സമീപത്തെ ബജിക്കടയ്ക്കു മുന്നിലെ മരത്തിൽ ഇടിക്കുകയായിരുന്നു.
ബജിക്കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ ഓടി മാറിയതിനാൽ കൂടുതൽ അപകടം ഒഴിവായി. തോട്ടയ്ക്കാട് സ്വദേശി യുവാവാണ് പിക്കപ് വാൻ ഓടിച്ചതെന്നും മദ്യലഹരിയിൽ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഡ്രൈവർക്ക് പരുക്കില്ല.
വാഹനത്തിൽനിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിനു കൈമാറുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

