കോട്ടയം∙ കുമരകം സ്വദേശിയായ അരുണിന് പ്രത്യാശയുടെ ഈസ്റ്റർ സമ്മാനമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയമാണ് അരുണിന് നൽകുന്നത്.
ഹൃദയം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഹൃദയം മെഡിക്കൽ കോളജിൽ എത്തിച്ചത്.
ശസ്ത്രക്രിയക്കായി 14 ലക്ഷം രൂപ ക്രമീകരിച്ചതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
‘ഹൃദയ സംബന്ധമായ പ്രശ്നത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ രണ്ട് തവണ ശസ്ത്രക്രിയ നടത്തിയ ആളാണ് അരുൺ. ഹൃദയം മാറ്റിവച്ചാൽ മാത്രമേ അദ്ദേഹം രക്ഷപ്പെടൂ എന്ന് ഡോക്ടർ പറഞ്ഞു.
ശസ്ത്രക്രിയ നടത്താൻ ഫണ്ടില്ലെന്നും സഹായിക്കാമോ എന്നും ഡോക്ടർ ചോദിച്ചു. ഫണ്ട് ഉണ്ടാക്കാം എന്ന് പറഞ്ഞ് ഞാൻ കുമരകത്ത് പോയി അവിടെയുള്ള ആളുകളെ വിളിച്ചു കൂട്ടി അര ലക്ഷം രൂപ ഞാൻ തന്നെ ആദ്യം കൊടുത്ത് ഫണ്ട് കലക്ഷൻ തുടങ്ങി.
14 ലക്ഷത്തോളം രൂപ സമാഹരിച്ച് അദ്ദേഹത്തിന് കൈമാറി. പോരാതെ വരുന്ന ഫണ്ട് ഗവൺമെന്റിൽ നിന്ന് സഹായിക്കാമെന്ന് പറഞ്ഞു.
നേരത്തെ ഒരു ഹൃദയം നോക്കിയെങ്കിലും അത് ചേരാതെ വന്നു. കൃഷ്ണലാലിന്റെ ഹൃദയം പരിശോധിച്ചപ്പോൾ ചേരുമെന്ന് മനസ്സിലായി.
ഹൃദയം എത്തിക്കാൻ സർക്കാർ ഹെലികോപ്റ്ററും ഏർപ്പാട് ചെയ്തു. പ്രത്യാശയുടെ ഈസ്റ്റർ ദിനത്തിൽ അദ്ദേഹത്തിന് പുതുജീവിതത്തിലേക്ക് വരാനുള്ള സഹായം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം’, വി.എൻ.വാസവൻ മനോരമ ന്യൂസിനോട് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

