തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ടായ കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടക്കുന്നുവെന്നാരോപിച്ച് വിപുലമായ ക്യാംപെയ്ൻ ആരംഭിക്കാൻ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ തീരുമാനം. കിഫ്ബിയുടെ നേട്ടങ്ങൾ തമസ്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും ഇതിനെതിരെ സർക്കാർ നിലപാട് ശക്തമാക്കുമെന്നും യോഗം വിലയിരുത്തി.
രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ മണ്ഡലങ്ങളിലും വികസനം എത്തിച്ചത് കിഫ്ബിയാണെന്നും, ഇത് ഇല്ലാതാക്കിയാൽ വികസനത്തിന് ഫണ്ട് കണ്ടെത്താൻ ബദലെന്ത് എന്ന് സംസ്ഥാനസർക്കാർ പറയണം എന്നും സിപിഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. രണ്ട് ദിവസം നീളുന്ന സംസ്ഥാന സമിതി യോഗത്തിന്റെ ആദ്യ ദിവസം സംസ്ഥാന, ദേശീയ വിഷയങ്ങളാണ് ചർച്ചയ്ക്ക് വന്നത്.
കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നുവെന്ന വലിയ വിമർശനമാണ് യോഗത്തിലുണ്ടായത്. ഇതിനെതിരെ വിപുലമായ ക്യാംപെയ്ൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം.
പ്രാദേശിക തലത്തിൽ കിഫ്ബിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രചാരണം നടത്താനാണ് തീരുമാനം. ക്യാംപെയ്നിന്റെ അന്തിമ രൂപം വെള്ളിയാഴ്ചയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

