കോട്ടയം ∙ രാഷ്ട്രീയയാത്രകളുടെ തിരക്കിലേക്ക് കോട്ടയം. നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എൽഡിഎഫ്, യുഡിഎഫ് യാത്രകൾ ഈ മാസം കോട്ടയത്ത് എത്തും.
വികസന കോൺക്ലേവുമായി ബിജെപിയും തിരഞ്ഞെടുപ്പ് മുന്നൊരുക്കം സജീവമാക്കുന്നു.
എൽഡിഎഫ് വികസന മുന്നേറ്റ ജാഥ (ഫെബ്രുവരി 7–9)
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി ക്യാപ്റ്റനായ എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ മധ്യമേഖല ജാഥ 7 മുതൽ 9 വരെ ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തും. 7 ന് വൈകിട്ട് 4 ന് ചങ്ങനാശേരിയിലാണ് ആദ്യ സ്വീകരണം.
5ന് കോട്ടയത്ത് സമാപന സമ്മേളനം നടക്കും. 8നു രാവിലെ 8.30നു ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടക്കും.
രാവിലെ 10നു പുതുപ്പള്ളിയിൽനിന്ന് പര്യടനം പുനരാംരംഭിക്കും.
ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ സ്വീകരണം നടക്കും. 9ന് രാവിലെ 10ന് പാലായിൽ ആരംഭിക്കുന്ന ജാഥയ്ക്കു പൊൻകുന്നം, മുണ്ടക്കയം എന്നിവിടങ്ങളിൽ സ്വീകരണം.
മുണ്ടക്കയത്തുനിന്ന് ജാഥ ഇടുക്കി ജില്ലയിലേക്കു പ്രവേശിക്കും. ജോസ് കെ.മാണി പൂർണമായും ജാഥയ്ക്ക് ഒപ്പമുണ്ടാകും.
ലോക്സഭാ സമ്മേളനം നടക്കുന്നതിനാൽ മുഴുവൻ സമയം ജാഥയിൽ പങ്കെടുക്കുന്നതിനുള്ള അസൗകര്യം ജോസ് കെ. മാണി നേരത്തേ അറിയിച്ചിരുന്നു.
യുഡിഎഫ് പുതുയുഗ യാത്ര (ഫെബ്രുവരി 24, 25)
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന ജാഥ ‘പുതുയുഗ യാത്ര’ 24, 25 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും.
എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. തൊടുപുഴയിൽനിന്ന് ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥയ്ക്ക് 24ന് 10നു മുണ്ടക്കയത്ത് സ്വീകരണം നൽകും.
തുടർന്ന് 11നു പാലാ, 12നു പൊൻകുന്നം, 3.30നു ചങ്ങനാശേരി, 5ന് പാമ്പാടി, 6നു കോട്ടയം എന്നിവിടങ്ങളിൽ സ്വീകരണം. 25നു രാവിലെ 10ന് ഏറ്റുമാനൂരിൽ ആദ്യ സ്വീകരണം.
11.30നു കടുത്തുരുത്തി, 12.30നു വൈക്കം എന്നിവിടങ്ങളിൽ സ്വീകരണം. തുടർന്ന് ജാഥ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.
വികസന കോൺക്ലേവുമായി ബിജെപി (ഫെബ്രുവരി 15)
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന വികസന കോൺക്ലേവ് 15നു പാലായിൽ നടക്കും.
വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണു കോൺക്ലേവുകൾ സംഘടിപ്പിക്കുന്നത്. ജില്ലിലെയും പാലായിലെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കമാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

