ഏറ്റുമാനൂർ∙ സാമൂഹ്യ സന്നദ്ധ സംഘടനയായ റൂഫിന്റെ അതിരമ്പുഴയിലെ ആസ്ഥാന മന്ദിരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ഒപ്പം വിവിധ ക്ലിനിക്കുകളും വയോജന – ആതുരസേവന പദ്ധതികളും പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്തു.
മാതൃകാപരമായ സംഘടനയാണ് റൂഫ് എന്ന് വി.ഡി.സതീശൻ പറഞ്ഞു. വൃദ്ധജനങ്ങൾക്ക് സഹായകമായ ‘പകൽ വീട്’ എന്ന ആശയത്തെയും സതീശൻ അഭിനന്ദിച്ചു.
‘ജീവിതം ആഘോഷമാക്കിയ ഒരു സമൂഹം വളർന്നു വരുന്ന കാലഘട്ടത്തിൽ, ആതുരസേവനങ്ങൾക്ക് സമയം കണ്ടെത്തുകയും അശരണരെ സംരക്ഷിക്കുകയും ചെയ്യാൻ ഒരു സന്നദ്ധ സംഘടന മുന്നോട്ടു വരുന്നത് മാതൃകാപരമാണ്.
ഒറ്റപ്പെടുന്ന വൃദ്ധജനങ്ങൾക്ക് സഹായകമാകുന്ന പകൽ വീട് എന്ന ആശയം എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് തികച്ചും ആശ്വാസപ്രദമാണ് റൂഫ്.
റൂഫ് എന്ന പേര് അന്വർത്ഥമാക്കിക്കൊണ്ട് ഈ സന്നദ്ധ സേവന സ്ഥാപനത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുന്നു’, വി.ഡി.സതീശൻ പറഞ്ഞു.
റൂഫ് വാർഷിക സമ്മേളനവും വിവിധ മെഡിക്കൽ സേവന പദ്ധതികളും മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. റൂഫ് പ്രസിഡന്റ് സോജൻ അഗസ്റ്റിൽ അധ്യക്ഷനായി.
അതിരമ്പുഴ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറെക്കുറ്റ്, റൂഫ് രക്ഷാധികാരി പി.ജെ.കുര്യൻ പാലക്കുന്നേൽ, ചെറുപുഷ്പാശ്രമം പ്രിയോർ ഫാ.
ജോസഫ് ചാലിച്ചിറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. 200 പാവപ്പെട്ട
കുടുംബങ്ങൾക്ക് സൗജന്യ വൈദ്യസഹായവും മറ്റു സേവനങ്ങളും ലഭ്യമാക്കുമെന്നും അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

