കുമരകം ∙ വംശനാശ ഭീഷണി അതിജീവിച്ച് മഞ്ഞക്കൂരി. ഏതാണ്ട് ഒരു ശതമാനം വരെ എത്തിയ മഞ്ഞക്കൂരി ഇപ്പോൾ 13 ശതമാനം വരെയെത്തി.
2000–ത്തിൽ മഞ്ഞക്കൂരി തീരെ കുറഞ്ഞ സമയത്ത് കുമരകം പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം മഞ്ഞക്കൂരി ഉൽപാദനത്തിനു ശ്രമം നടത്തിയിരുന്നു.ഡോ. കെ.ജി പത്മകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണവും മഞ്ഞക്കൂരിയുടെ അതിജീവനത്തിനു കാരണമായി.
വേമ്പനാട്ട് കായലിലും കുട്ടനാടൻ പുഴകളിലും ഇപ്പോൾ മഞ്ഞക്കൂരി ധാരാളമായി കാണുന്നു.
വലയിടുന്ന മത്സ്യത്തൊഴിലാളികൾക്കു ഒരു വള്ളത്തിനു 15 കിലോ വരെ മഞ്ഞക്കൂരി ലഭിക്കുന്നുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലാണു ഇവ മുട്ട
ഇടുന്നത്. ഒരു മഞ്ഞക്കൂരിക്കു ആയിരക്കണക്കിനു മുട്ട
ഇടാൻ കഴിയും. ഇവയിൽ ഭൂരിഭാഗവും വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ വളരുന്നു എന്നതാണ് ഇവയുടെ വംശ വർധനയ്ക്ക് കാരണം.
ഒരു കിലോ വരെ ഇത് വളരും. മഞ്ഞനിറത്തിലുള്ള കൂരിയുടെ തലയുടെ രണ്ട് വശത്തും മറുക് ഉണ്ടാകും.
ഉളുമ്പ് കുറവ്, മൃദുവായ മാംസം, രുചി എന്നിവയാണ് പ്രത്യേകത. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

