കാലാവസ്ഥ
∙സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
വൈദ്യുതി മുടക്കം
പാമ്പാടി ∙ മഞ്ഞാടി ടെംപിൾ, പറുതലമറ്റം, പറുതലമറ്റം ജംക്ഷൻ, വെണ്ണിമല, ജിസാറ്റ്, നോങ്ങൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട
∙ തോട്ടപ്പള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ∙ കലുങ്ക്, കണ്ണാന്തറ, ഗുരുമന്ദിരം, പട്ടത്താനം, അമ്പാടി, കരികുളങ്ങര, ചെമ്പകശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ പാലയ്ക്കലോടിപ്പടി, കൊച്ചുമറ്റം, ചൂരക്കുറ്റി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ∙ നാൽക്കവല, ദാമോദരൻപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ത്രോബോൾ ചാംപ്യൻഷിപ്
കോട്ടയം ∙ ജില്ലാ മിനി ത്രോബോൾ ചാംപ്യൻഷിപ് 8ന് കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിൽ നടത്തും.
പ്ലെയർ, ടീം റജിസ്ട്രേഷൻ 5ന് മുൻപ് പൂർത്തിയാക്കണം. ഓപ്പൺ സിലക്ഷൻ ഉണ്ടായിരിക്കുന്നതല്ല.
ഫോൺ: 9497465690, 7907963835, വെബ് വിലാസം: www.throwballkerala.com
തീയതി നീട്ടി
കോട്ടയം ∙ സ്കോൾ-കേരള ഹയർ സെക്കൻഡറി അഡിഷനൽ മാത്തമാറ്റിക്സ് കോഴ്സ് 2025-27 ബാച്ചിലെ ഒന്നാം വർഷ പ്രവേശന തീയതി ദീർഘിപ്പിച്ചു. പിഴയില്ലാതെ നവംബർ 7 വരെയും 100 രൂപ പിഴയോടെ 10 വരെയും ഫീസടച്ച് റജിസ്റ്റർ ചെയ്യാം. വെബ്വിലാസം: www.scolekerala.org ഫോൺ: 9496094157.
വോക് ഇൻ ഇന്റർവ്യൂ
കോട്ടയം ∙ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിലേക്ക് മൂന്ന് വർഷത്തെ പരിശീലനത്തിനായി കമേഴ്സ്യൽ അപ്രന്റിസിനെ തിരഞ്ഞെടുക്കും.
പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, തിരിച്ചറിയൽ രേഖയും ഇവയുടെ പകർപ്പുകളുമായി ജില്ലാ കാര്യാലയത്തിൽ 4ന് 11ന് വോക് ഇൻ ഇന്റർവ്യൂവിന് എത്തണം. വെബ് വിലാസം: www.kspcb.kerala.gov.in
ഉദ്ഘാടനം ഇന്ന്
വൈക്കം ∙ കുലശേഖരമംഗലം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച സയൻസ് ലാബും ഫർണിച്ചർ വിതരണവും ഇന്നു വൈകിട്ട് 2ന് ജില്ലാ പഞ്ചായത്തംഗം പി.എസ്.പുഷ്പമണി ഉദ്ഘാടനം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

