എരുമേലി ∙ സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന കണ്ണിമല, കണമല എന്നീ ഭാഗങ്ങളിൽ അയ്യപ്പ ഭക്തരുമായി വരുന്ന ഡ്രൈവർമാർക്ക് സുരക്ഷിതയാത്രാ മുന്നറിയിപ്പ് നൽകുന്നതിനായി ശബരിമല സേഫ് സോൺ പദ്ധതിയുടെ ഭാഗമായി വിവിധ ഭാഷകളിൽ അച്ചടിച്ച നോട്ടിസുകൾ വിതരണം ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലിഷ്, മലയാളം എന്നീ ഭാഷകളിലാണ് നോട്ടിസ് വിതരണം നടത്തിയത്.
ശബരിമല റോഡുകൾ കൊടുംവളവുകളും വലിയ കയറ്റങ്ങളും ഇറക്കങ്ങളും ആയതിനാൽ വാഹനത്തിന്റെ വേഗം കുറച്ചു ഫസ്റ്റ് അല്ലെങ്കിൽ സെക്കന്റ് ഗിയറുകളിൽ മാത്രമേ വാഹനം ഓടിക്കുവാൻ പാടുള്ളു എന്ന സന്ദേശമാണ് ഡ്രൈവർമാർക്ക് നോട്ടിസ് വിതരണം ചെയ്തതിലൂടെ എരുമേലി സേഫ് സോൺ ടീം നടപ്പിലാക്കിയത്.
വരും ദിവസങ്ങളിലും ഈ ബോധവൽക്കരണ പരിപാടി തുടരുന്നതാണ് എന്ന് സേഫ് സോൺ ടീം അറിയിച്ചു. കൂടാതെ എരുമേലി പ്രദേശത്തുള്ള പാർക്കിങ് മൈതാനങ്ങളിലും നോട്ടിസ് വിതരണവും ബോധവൽക്കരണവും നടത്തി.
സേഫ് സോൺ ടീമിനൊപ്പം പൊലീസും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.
എരുമേലി സേഫ് സോൺ കൺട്രോൾ റൂം എംവിഐ ബി.ജയപ്രകാശ്, മനോജ് കുമാർ, ജോണി തോമസ്, ബിജു എഎംവിഐമാരായ എംഎസ്.രാജേഷ്, വിഷ്ണു ജെ.നായർ, എസ്.ജിതിൻ, എസ്.രോഹിത്, മാനവ് സതീഷ്, സേഫ് സോൺ പെട്രോളിങ്ങിനായി എത്തിച്ചേർന്ന വിവിധ ഓഫിസുകളിലെ എഎംവിഐമാർ താൽക്കാലിക ഡ്രൈവർമാർ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

