കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്ന വ്യാജേനെ പന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.
ഇയാൾ നേരിട്ട് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, കേസിലെ മറ്റു പ്രതികളായ മുഖ്യപ്രതിയുടെ ഭാര്യയും മകനും ഒളിവിലാണ്.
ഇവരിൽ മകൻ വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ശക്തമായി ഇടപെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥിക്ക് നേരിടേണ്ടിവന്ന ക്രൂരതയിൽ കൊടുവള്ളി പൊലീസ് കേസെടുക്കാൻ പോലും തയാറായത്.
പ്രതികൾക്കെതിരെ കർശനമായ ബാലനീതിനിയമം അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാച്ച് മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടിയെ ഇരുമ്പ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും, നഖത്തിൽ ഈർക്കിൽ കയറ്റുകയും, ശരീരത്തിൽ മുളകുവെള്ളം ഒഴിക്കുകയും ചെയ്തായിരുന്നു കൊടുംക്രൂരത അരങ്ങേറിയത്.
എന്നാൽ, കുട്ടിയുടെ മേൽ ആരോപിക്കപ്പെട്ട മോഷണം പോയെന്ന് പറയപ്പെടുന്ന വാച്ച് പിന്നീട് മറ്റൊരു സ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

