ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചത്.
പദവി ലഭിക്കില്ല എന്ന പ്രശ്നം ഉദിക്കുന്നില്ലെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്. നിലപാടിൽ ഉറച്ചു നിൽക്കുകയാണോ എന്ന ചോദ്യത്തിന്, “ഉറപ്പാണല്ലോ, അത് എപ്പോഴും എപ്പോഴും ഉറപ്പിക്കേണ്ട
കാര്യമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പദവി സിപിഎം തന്നില്ലെങ്കിലോ എന്ന ചോദ്യത്തിന് ആ വിഷയം ഉദിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അത് സിപിഐയ്ക്ക് വ്യക്തമായി അറിയാം.
ഇടതുപക്ഷത്തിന്റെ പ്രാധാന്യവും അതിന്റെ രാഷ്ട്രീയവും ഇരുപർട്ടികൾക്കും ബോധ്യമുണ്ട്. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാവരും ഉറ്റുനോക്കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ഐക്യത്തിന്റെ പ്രധാന്യം സിപിഐയ്ക്ക് പൂർണ്ണമായി ഉൾകൊള്ളാൻ സാധിക്കും. ഉപനേതൃ സ്ഥാനത്തെ സംബന്ധിച്ച് സിപിഎം ഇതുവരെ ഔദ്യോഗികമായി തീരുമാനം അറിയിച്ചിട്ടില്ല.
എന്നാൽ ഇതിനെ രാഷ്ട്രീയമായി സമീപിക്കാനുള്ള പക്വത രണ്ട് പാർട്ടികൾക്കുമുണ്ട്. രാഷ്ട്രീയമായ ചർച്ചകളിലൂടെ ഇതിനൊരു പരിഹാരം ഉണ്ടായേ തീരൂ.
പദവി ലഭിച്ചില്ലെങ്കിൽ എന്നൊരു പ്രശ്നം ഇവിടെ ഉദിക്കുന്നില്ലെന്നും, ഒരു കാര്യത്തിലും സിപിഎമ്മിനും സിപിഐയ്ക്കും യാതൊരുവിധ പിടിവാശിയുമില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

