എൻസിസിയിൽ ചേരാൻ അവസരം:
കോട്ടയം ∙ 16 കേരള ബറ്റാലിയൻ എൻസിസിയുടെ കീഴിൽ പ്ലസ് വൺ / ഒന്നാം വർഷ ബിരുദക്കാർക്ക് ഓപ്പൺ ക്വോട്ടയിൽ എൻസിസിയിൽ ചേരുന്നതിന് അവസരം. താൽപര്യമുള്ളവർ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രിൻസിപ്പൽ നൽകുന്ന സാക്ഷ്യപത്രം, അനുമതി പത്രം, മികവ് തെളിയിക്കുന്ന മറ്റു സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 7ന് രാവിലെ 10ന് ശാസ്ത്രി റോഡിനു സമീപമുള്ള ഓഫിസിൽ അഭിമുഖത്തിനായി എത്തണം.
ഫോൺ: 8111920001, 9497782001.
അഭിമുഖം നാലിന്
പുതുപ്പള്ളി ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസ്, പുതുപ്പള്ളിയിലെ പ്രൊഡക്ഷൻ ആൻഡ് മെയ്ന്റനൻസ് വിഭാഗത്തിൽ സർവീസ് ടെക്നീഷ്യനിലേക്കുള്ള ഒഴിവിലേക്കു നാലിന് രാവിലെ 10ന് അഭിമുഖം നടത്തും. കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്സി ബിരുദവും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ഫോൺ: 9447756858
തീയതി നീട്ടി
കോട്ടയം ∙ റബർ മരങ്ങളിൽ റെയ്ൻ ഗാർഡ് ചെയ്യുകയോ മരുന്നുതളി നടത്തുകയോ ചെയ്തതിനും പരമ്പരാഗത റബർക്കൃഷി മേഖലയിൽ ആവർത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയതിനും റബർ ബോർഡിൽ നിന്നുള്ള ധനസഹായത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 17ലേക്ക് നീട്ടി. റബറുൽപാദക സംഘങ്ങൾക്ക് സ്പ്രേയർ / ഡസ്റ്റർ വാങ്ങിയതിനുള്ള ധനസഹായത്തിന് അപേക്ഷിക്കേണ്ട
അവസാന തീയതി 28ലേക്കും നീട്ടി. വിവരങ്ങൾക്ക് അടുത്തുള്ള റബർ ബോർഡ് റീജനൽ ഓഫിസുകൾ, ഫീൽഡ് സ്റ്റേഷനുകളിൽ ബന്ധപ്പെടണം.
ഗതാഗതം തടസ്സപ്പെടും
മൂലേടം ∙ റെയിൽവേ മേൽപാലത്തിൽ 4ന് ടാറിങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടും.
ഷാപ്പുംപടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ദിവാൻകവല കടുവാക്കുളം വഴിയും, നാൽക്കവല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കടുവാക്കുളത്ത് പാക്കിൽ ഭാഗത്തേക്കും മണിപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ എൻഎച്ച് വഴിയും ഈരയിൽക്കടവ് മണിപ്പുഴ ബൈപാസ് വഴിയും തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.
ഭരണഘടനാ ദിനം: മത്സരങ്ങൾ നടത്തും
മരങ്ങാട്ടുപിള്ളി ∙ സഹകരണ ബാങ്ക് ഇന്ത്യൻ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാലയങ്ങളിലെ വിദ്യാർഥികളെയും പഞ്ചായത്ത് പരിധിയിൽ താമസക്കാരായ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് ഭരണഘടനയെ ആസ്പദമാക്കി പ്രസംഗം, ഉപന്യാസം, ക്വിസ്, ഭരണഘടനാ ആമുഖ വായന (ഇംഗ്ലിഷ്) മത്സരങ്ങൾ നടത്തും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരങ്ങൾ.
വിജയികൾക്ക് കാഷ് അവാർഡ് നൽകും.താൽപര്യമുള്ളവർ 6നു മുൻപായി ബാങ്ക് ഹെഡ് ഓഫിസിലോ ശാഖകളിലോ ഓൺലൈനായോ പേര് റജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം അറിയിച്ചു.
ഫുട്ബോൾ മത്സരം
മരങ്ങാട്ടുപിള്ളി ∙ സെന്റ് തോമസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 15 വയസ്സിൽ താഴെ ഗവ., എയ്ഡഡ് വിദ്യാർഥികൾക്കായി 6നും 7നും അഖില കേരള ഫുട്ബോൾ മത്സരം നടത്തും. ഒന്ന്, 2, 3 സ്ഥാനക്കാർക്ക് യഥാക്രമം 5001, 3001, 2001 രൂപ വീതം നൽകും.
30നു മുൻപ് ടീമുകൾ റജിസ്റ്റർ ചെയ്യണം. ഫോൺ: 97470 99120, 96055 30103.
തീയതി നീട്ടി
കോട്ടയം ∙ റബർ മരങ്ങളിൽ റെയ്ൻ ഗാർഡ് ചെയ്യുകയോ മരുന്നുതളി നടത്തുകയോ ചെയ്തതിനും പരമ്പരാഗത റബർക്കൃഷി മേഖലയിൽ ആവർത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയതിനും റബർ ബോർഡിൽ നിന്നുള്ള ധനസഹായത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 17ലേക്ക് നീട്ടി.
റബറുൽപാദക സംഘങ്ങൾക്ക് സ്പ്രേയർ / ഡസ്റ്റർ വാങ്ങിയതിനുള്ള ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 28ലേക്കും നീട്ടി.
വിവരങ്ങൾക്ക് അടുത്തുള്ള റബർ ബോർഡ് റീജനൽ ഓഫിസുകൾ, ഫീൽഡ് സ്റ്റേഷനുകളിൽ ബന്ധപ്പെടണം.
ജോലി ഒഴിവ്
വാഴൂർ ∙ ഗവ.ഹൈസ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവ്. അഭിമുഖം 4ന് രാവിലെ 11ന് സ്കൂളിൽ നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
ധനസഹായം: തീയതി നീട്ടി
കോട്ടയം ∙ റബർ മരങ്ങളിൽ റെയ്ൻ ഗാർഡ് ചെയ്യുകയോ മരുന്നുതളി നടത്തുകയോ ചെയ്തതിനും പരമ്പരാഗത റബർക്കൃഷി മേഖലയിൽ ആവർത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയതിനും റബർ ബോർഡിൽ നിന്നുള്ള ധനസഹായത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 17ലേക്ക് നീട്ടി. റബറുൽപാദക സംഘങ്ങൾക്ക് സ്പ്രേയർ / ഡസ്റ്റർ വാങ്ങിയതിനുള്ള ധനസഹായത്തിന് അപേക്ഷിക്കേണ്ട
അവസാന തീയതി 28ലേക്കും നീട്ടി. വിവരങ്ങൾക്ക് അടുത്തുള്ള റബർ ബോർഡ് റീജനൽ ഓഫിസുകൾ, ഫീൽഡ് സ്റ്റേഷനുകളിൽ ബന്ധപ്പെടണം
പബ്ലിക് ഹിയറിങ് നാളെ
കടനാട് ∙ പഞ്ചായത്തിലെ മാനത്തൂരിൽ പാറ പൊട്ടിക്കുന്നതിനായി എക്സ്പ്ലോസീവ് മാഗസിൻ സ്ഥാപിക്കുന്നതിനുള്ള നിരാക്ഷേപപത്രത്തിനായി ഷിബു പൈനാടത്ത് നൽകിയ അപേക്ഷയിൽ പഞ്ചായത്ത് ഹാളിൽ നാളെ ഉച്ചകഴിഞ്ഞ് 2നു പബ്ലിക് ഹിയറിങ് നടത്തും.
ഫുട്ബോൾ മത്സരം
മരങ്ങാട്ടുപിള്ളി ∙ സെന്റ് തോമസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 15 വയസ്സിൽ താഴെ ഗവ., എയ്ഡഡ് വിദ്യാർഥികൾക്കായി 6നും 7നും അഖില കേരള ഫുട്ബോൾ മത്സരം നടത്തും.
ഒന്ന്, 2, 3 സ്ഥാനക്കാർക്ക് യഥാക്രമം 5001, 3001, 2001 രൂപ വീതം നൽകും. 30നു മുൻപ് ടീമുകൾ റജിസ്റ്റർ ചെയ്യണം.
ഫോൺ: 97470 99120, 96055 30103. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

