കോട്ടയം ∙ ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന പാട്ടാണ് താൻ ആദ്യമായി കേട്ട മലയാളഗാനമെന്നു കലക്ടർ ചേതൻ കുമാർ മീണ. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു രാജസ്ഥാൻ സ്വദേശിയായ കലക്ടർ.
‘സിവിൽ സർവീസ് അക്കാദമിയിൽ ക്ലാസെടുക്കാനെത്തിയ അധ്യാപകനാണ് ആ പാട്ടുപാടിയത്. കേട്ടപ്പോൾ തന്നെ പാട്ടു വല്ലാതെ ഇഷ്ടമായി.
പിന്നീട് ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് കുട്ടികൾക്കുള്ള പാട്ടാണെന്ന് മനസ്സിലായത്.
ആ സമയത്ത് മലയാളത്തിന്റെ കാര്യത്തിൽ ഞാനും കുട്ടിയായിരുന്നു. എന്നാലും എന്റെ മലയാളം ഓർമകളിൽ ഏറ്റവും രസകരമായ അനുഭവമാണ് ആ പാട്ട്’– കലക്ടർ പറഞ്ഞു.
ഭരണഭാഷ ജനങ്ങളുടെ ഭാഷയാകുമ്പോഴാണ് ഭരണം കൂടുതൽ ഫലവത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഡിഎം എസ്.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രഫ. അജു നാരായണൻ, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ.വി.വി.മാത്യു, വിവര പൊതുജന സമ്പർക്ക വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ ഇ.വി.ഷിബു എന്നിവർ പ്രസംഗിച്ചു.
തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

