പാലാ ∙ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനു നാളെ കൊടിയേറും. 8 നാണ് പ്രധാന തിരുനാൾ.
കത്തീഡ്രൽ, ളാലം സെന്റ് മേരീസ് പഴയപള്ളി, ളാലം സെന്റ് ജോർജ് പുത്തൻപള്ളി ഇടവകകൾ സംയുക്തമായാണ് ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്. തിരുക്കർമങ്ങൾ, ബൈബിൾ പ്രഭാഷണങ്ങൾ, പ്രദക്ഷിണം, ഘോഷയാത്ര, ടൂ വീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം, മരിയൻ റാലി, നാടകമേള, ദീപാലങ്കാരം എന്നിവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് നടത്തും.
നാളെ വൈകിട്ട് 5.15നു ളാലം സെന്റ് മേരീസ് പഴയ പള്ളിയിൽ കുർബാന.
തുടർന്ന് 6നു തിരുനാൾ പതാകയുമായി കുരിശുപള്ളിയിലേക്കു പ്രദക്ഷിണം. കത്തീഡ്രൽ വികാരി ഫാ.
ജോസ് കാക്കല്ലിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്.
2 മുതൽ 6 വരെ ദിവസവും രാവിലെ 5.30നു ജപമാല, 6നു കുർബാന, ലദീഞ്ഞ്.
വൈകിട്ട് 5.30നു ജപമാല, 6നു കുർബാന, സന്ദേശം, ലദീഞ്ഞ്. 7നു രാവിലെ 6നു കുർബാന, ലദീഞ്ഞ്.
11നു അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. വൈകിട്ട് 6 നു കത്തീഡ്രൽ, ളാലം പുത്തൻ പള്ളി എന്നിവിടങ്ങളിൽ നിന്ന് കൊട്ടാരമറ്റം സാന്തോം കോംപ്ലക്സിലേക്ക് പ്രദക്ഷിണം.
രാത്രി 8.15നു കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 9.15നു സമാപന പ്രാർഥന.
പ്രധാന തിരുനാൾ ദിനമായ 8 നു രാവിലെ 6 നു കുർബാന, സന്ദേശം, ലദീഞ്ഞ്.
8നു സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളുടെ മരിയൻ റാലി, 10 നു തിരുനാൾ കുർബാന, സന്ദേശം- ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, 11.45നു പ്രസുദേന്തി സംഗമം, സമർപ്പണം, 1നു കുർബാന, സന്ദേശം, 2.30നു ജൂബിലി ഘോഷയാത്ര, ബൈബിൾ ടാബ്ലോ മത്സരം, ടൂവീലർ ഫാൻസിഡ്രസ് മത്സരം, വൈകിട്ട് 5നു പട്ടണ പ്രദക്ഷിണം ആരംഭിച്ച് രാത്രി 9നു പ്രധാന വീഥിയിലൂടെ കുരിശുപള്ളിയിലെത്തും. തുടർന്ന് സമാപനാശീർവാദം, സമ്മാനദാനം.
9 നു രാവിലെ 5.30നു കുർബാന, 11 നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയിൽ തിരികെ പ്രതിഷ്ഠിക്കും.
11.15നു കൊടിയിറക്ക്.
സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ. ജോസ് കാക്കല്ലിൽ, ളാലം സെന്റ് മേരീസ് പഴയപള്ളി വികാരി ഫാ.
ജോസഫ് തടത്തിൽ, ളാലം സെന്റ് ജോർജ് പുത്തൻപള്ളി വികാരി ഫാ. ജോർജ് മൂലേച്ചാലിൽ, ഫാ.
ജോസഫ് ആലഞ്ചേരിൽ, ഫാ. ജോബി കുന്നക്കാട്ട്, ഫാ.
സെബാസ്റ്റ്യൻ ചാമക്കാലായിൽ, ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ.ജോർജ് തറപ്പേൽ, ഫാ.
ഐസക് പെരിങ്ങാമലയിൽ, ഫാ. ആന്റണി നങ്ങാപറമ്പിൽ, കൈക്കാരന്മാരായ രാജേഷ് പാറയിൽ, അലക്സാണ്ടർ മുളയ്ക്കൽ, ടോമി പാനായിൽ തുടങ്ങിയവർ നേതൃത്വം നൽകും.
ജൂബിലി ഘോഷയാത്ര
ജൂബിലി ആഘോഷ കമ്മിറ്റി നേതൃത്വം നൽകുന്ന പാലാ ജൂബിലി ഘോഷയാത്ര 8നു 2.30 നു ആരംഭിക്കും.
സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു നിന്നാരംഭിച്ച് ളാലം പാലം ജംക്ഷനിൽ സമാപിക്കും. മാർഗംകളി, പരിചമുട്ടുകളി, ചവിട്ടു നാടകം, തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന പുലികൾ, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, കുട്ടികൾക്കായി കാർട്ടൂൺ ഡോളുകൾ, വിവിധ മേളങ്ങൾ, വർണ കാവടികൾ, സാന്താക്ലോസ് തുടങ്ങി ഒട്ടേറെ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും.
ബൈബിൾ ടാബ്ലോ മത്സരം
ജൂബിലി ആഘോഷ കമ്മിറ്റി നടത്തുന്ന ബൈബിൾ ടാബ്ലോ മത്സരം 8നു 2.30നു സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാരംഭിച്ച് ളാലം പാലം ജംക്ഷനിൽ സമാപിക്കും.
വിജയികൾക്ക് യഥാക്രമം 5,0001, 40001, 30001 രൂപയും ട്രോഫിയും നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്കെല്ലാം 15000, 10000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും.
ബൈബിൾ ടാബ്ലോ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ളാലം പഴയ പള്ളി ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9744550006, 9446993104.
നാടകമേള
കാത്തലിക് യങ് മെൻസ് ലീഗ് (സിവൈഎംഎൽ) സംഘടിപ്പിക്കുന്ന അഖില കേരള നാടക മത്സരം നാളെ മുതൽ 5 വരെ നടത്തും.
നാളെ വൈകിട്ട് 7.30 നു ടൗൺ ഹാളിൽ ലോക സിനിമയുടെ സംവിധായകൻ ഡൊമിനിക് അരുൺ ഉദ്ഘാടനം ചെയ്യും. സിവൈഎംഎൽ പ്രസിഡന്റ് പി.ജെ.ഡിക്സൺ പെരുമണ്ണിൽ അധ്യക്ഷത വഹിക്കും.
നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ മുഖ്യപ്രഭാഷണം നടത്തും.
നാളെ വൈകിട്ട് 8നു കൊല്ലം എസ്എഫ് നടനസഭയുടെ വിക്ടറി ആർട്സ് ക്ലബ്, 2നു 7.30 നു ഇടപ്പാൾ നാദം കമ്യൂണിക്കേഷൻസിന്റെ കാഴ്ചബംഗ്ലാവ്, 3നു 7.30നു തിരുവനന്തപുരം സൗപർണികയുടെ താഴ്വാരം, 4നു 7.30 നു വെഞ്ഞാറമൂട് അമ്മ തിയറ്ററിന്റെ ഭഗത്സിങ് പുലിമല പിഒ, കൊല്ലം, 5നു 7.30നു ആറ്റിങ്ങൽ ശ്രീധന്യയുടെ ആനന്ദഭൈരവി എന്നീ നാടകങ്ങൾ അരങ്ങേറും. ദിവസവും കൂപ്പൺ നറുക്കെടുപ്പ് ഉണ്ടായിരിക്കും.
5നു നടത്തുന്ന മെഗാ നറുക്കെടുപ്പിൽ സ്വർണ നാണയവും 11 സമ്മാനങ്ങളും ഉണ്ടായിരിക്കും.
ടൂവീലർ ഫാൻസിഡ്രസ് മത്സരം
കാത്തലിക് യങ് മെൻസ് ലീഗ് (സിവൈഎംഎൽ) 8 നു 2.30 നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരം എസ്എച്ച്ഒ പി.ജെ.കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്യും. വിജയികൾക്ക് യഥാക്രമം 20,000, 15,000, 12,000, 10,000, 8,000, 6,000, 5,000, 4,000, 3,000, 2,000 രൂപ വീതം നൽകും.
പ്രസിഡന്റ് പി.ജെ.ഡിക്സൺ പെരുമണ്ണിൽ, സജി പുളിക്കൽ, സോണി വലിയകാപ്പിൽ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ഷാജി പന്തപ്ലാക്കൽ, സതീഷ് മണർകാട്ട്, അനൂപ് ടെൻസൻ, ലിജോ വടക്കുന്നേൽ എന്നിവർ നേതൃത്വം നൽകും. ടൂവീലർ ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ളാലം പഴയ പള്ളി ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം.
ഫോൺ: 9495064205, 9446121024.
വൈദ്യുതാലങ്കാര മത്സരം
കാത്തലിക് യങ് മെൻസ് ലീഗ് (സിവൈഎംഎൽ) 7, 8 തീയതികളിൽ വൈദ്യുതാലങ്കാര മത്സരം നടത്തും. വിജയികൾക്ക് എൻ.ജെ.ജോസ് നെല്ലിപ്പുഴ മെമ്മോറിയൽ ട്രോഫികൾ വിതരണം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

