കോഴിക്കോട്: നഗരത്തിലെ ജനപ്രിയ ഇടങ്ങളിലൊന്നായ ബീച്ച് ഫുഡ് സ്ട്രീറ്റില്‍ കോര്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വീണ്ടും കര്‍ശന നടപടി. മാനദണ്ഡങ്ങള്‍ പാലിക്കാതെയും തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ച ഒരു സ്ഥാപനം അധികൃതര്‍ അടപ്പിച്ചു.
കൂടാതെ മറ്റ് ആറ് കടകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളടങ്ങിയ നോട്ടീസും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കായി എത്തിയത്.
പല സ്ഥാപനങ്ങളുടെയും മുന്‍വശത്തുകൂടി മലിനജലം ഒഴുകിപ്പോകുന്ന ദയനീയ സ്ഥിതിയാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് അടിയന്തരമായി പരിഹരിക്കണമെന്ന് കടയുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യത്തിന് ഹാനികരമാകും വിധം തെര്‍മോക്കോള്‍ പെട്ടികളില്‍ ഐസ് നിക്ഷേപിച്ച് അതില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന പ്രവണതയും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വൃത്തിയсызഡമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ഉപയോഗയോഗ്യമല്ലാത്ത നിലയില്‍ ദ്രവിച്ച പാചക ഉപകരണങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. അങ്ങേയറ്റം മോശമായ രീതിയില്‍ പ്രവര്‍ത്തിച്ച കെട്ടിടമാണ് പൂട്ടിച്ചതെന്ന് ബന്ധപ്പെട്ട
ഹെൽത്ത് ഓഫീസർ വ്യക്തമാക്കുകയുണ്ടായി. പരിസരം വൃത്തിയാക്കാത്ത ഒരു കടയും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ.
മുനവര്‍ റഹ്മാന് മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനാ സംഘത്തിന് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ജിതിന് രാജ്, അമൃത ബി നായര്‍, ലസിക, രാജിത, കോര്പറേഷന് ഹെല്‍ത്ത് സൂപര്‍വൈസര്‍ ദിലീപ് കുമാര്‍, സി എം ജസീല, ശ്യാംകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

