പാലാ∙ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കുന്ന സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ വനിതാമിത്ര കേന്ദ്രം – വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ പാലായിൽ പ്രവർത്തനമാരംഭിച്ചു. കിഴത്തടിയൂരിൽ ഹോസ്റ്റലിന്റെ ഉദ്ഘാടനം ജോസ് കെ.മാണി എംപി നിർവഹിച്ചു.
കെഎസ്ഡബ്ല്യുഡിസി ചെയര്‍പേഴ്സണ്‍ കെ.സി.റോസാകുട്ടി അധ്യക്ഷയായ ചടങ്ങിൽ മാനേജിംഗ് ഡയറക്ടര്‍ വി.സി.ബിന്ദു പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. പാലാ മുനിസിപ്പാലിറ്റി ചെയര്മാന് തോമസ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
കോര്പറേഷന് ഡയറക്ടര്‍ പെണ്ണമ്മ ജോസഫ്, എറണാകുളം മേഖലാ മാനേജര്‍ എം.ആര്.രംഗന് തുടങ്ങിയവർ പ്രസംഗിച്ചു. മൂന്ന് നിലകളുള്ള ആധുനിക ഹോസ്റ്റലിന്റെ ആദ്യ നിലയാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാക്കി ഉദ്ഘാടനം ചെയ്തത്.
28 പേര്‍ക്കാണ് നിലവിൽ താമസ സൗകര്യമുള്ളത്. സൗജന്യ വൈഫൈ, ഇന്‍സിനറേറ്റര്‍ സൗകര്യം, കാന്റീന്, ശുദ്ധജല സൗകര്യം, പാര്‍ക്കിംഗ്, ലോക്കര്‍ സംവിധാനം, അടിയന്തര മെഡിക്കല്‍ സഹായം, 24 മണിക്കൂറും സുരക്ഷ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പാലായിലും സമീപ പ്രദേശങ്ങളിലും തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും സുരക്ഷിതവും ആധുനികവുമായ താമസ സൗകര്യമായി ഇത് പ്രയോജനപ്പെടും. പാലാ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ കുടുകച്ചിറ, ക്ഷേമ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു മനു, ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസിക്കുട്ടി മാത്യു, എഡ്യൂക്കേഷന്‍, ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ശ്രീ.
ജോസ് ചീരങ്കുഴി, പാല മുനിസിപ്പാലിറ്റി മുന്‍ ചെയര്മാന്മാരായ ആന്റോ പടിഞ്ഞാറേക്കര, ജോസിന് ബിനോ, ശാജു തുരുത്തന് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

