കോതനല്ലൂർ ∙ ലോറി റെയിൽവേ ട്രാക്കിൽ കുടുങ്ങി. സിഗ്നൽ ലഭിക്കാതെ അര മണിക്കൂറോളം ട്രെയിനുകൾ പിടിച്ചിട്ടു.
ഇന്നലെ രാവിലെ 9.30നു കോതനല്ലൂരിനും ഏറ്റുമാനൂരിനും ഇടയിലുള്ള നമ്പ്യാകുളം വേദഗിരി റെയിൽവേ ഗേറ്റിലാണു സംഭവം. സമീപത്തെ കാലിത്തീറ്റ കമ്പനിയിൽനിന്നു വന്ന നാഷനൽ പെർമിറ്റ് ലോറിയാണ് കുടുങ്ങിയത്.
ട്രാക്ക് ഭാഗം തകർച്ചയിലാണ്.ലോറിയുടെ മുൻവശത്തെ ടയർ ട്രാക്കിൽ കുടുങ്ങിയതോടെ ലോറി എടുക്കാൻ കഴിയാതായി. ഗേറ്റ് അടയ്ക്കാൻ കഴിയാതെ വന്നതോടെ സിഗ്നൽ ലഭിക്കാതെ ട്രെയിനുകൾ പിടിച്ചിട്ടു.
പിന്നീട് നാട്ടുകാർ വടം എത്തിച്ച് കെട്ടിവലിച്ച് ലോറി തള്ളിനീക്കി.
ഈ ഗേറ്റിലൂടെ വാഹനങ്ങൾ പോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അശാസ്ത്രീയനിർമാണം മൂലമാണ് ഈ സ്ഥിതി.
ഇരുചക്ര വാഹനങ്ങളും ചെറുവാഹനങ്ങളും പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. റോഡ് ആധുനിക രീതിയിൽ നിർമിച്ചെങ്കിലും റെയിൽവേ നിർമാണം നടത്തിയിട്ടില്ല. മേൽപാലത്തിനു നടപടി വേണമെന്നാണു ജനകീയ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

