കൊച്ചി ∙ നിക്ഷേപ ഉപദേശക രംഗത്ത് പ്രവർത്തിക്കുന്ന വസുപ്രദ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹ സ്ഥാപകനായി പ്രമുഖ ധനകാര്യ വിദഗ്ധൻ അഭിഷേക് മാത്തൂർ ചുമതലയേറ്റു. സാമ്പത്തിക മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള അഭിഷേക് മാത്തൂരിന്റെ വരവോടെ ഉപദേശക സേവനം കൂടുതൽ വിപുലീകരിക്കാനാണ് വസുപ്രദ ലക്ഷ്യമിടുന്നത്.
എഎൻസെഡ് ഗ്രൈൻഡ്ലേസ് ബാങ്കിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അഭിഷേക് മാത്തൂർ, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐസിഐസിഐ ലൊംബാർഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ സുപ്രധാന നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഐസിഐസിഐ സെക്യൂരിറ്റീസിൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി, ഫിനാൻഷ്യൽ പ്ലാനിങ് ബിസിനസുകൾക്ക് തുടക്കം കുറിച്ചതിലും നിർണായക പങ്കുവഹിച്ചു. സിഎഫ്എ ചാർട്ടർ ഹോൾഡറും യോഗ്യത നേടിയ ഫിനാൻഷ്യൽ പ്ലാനറുമായ അഭിഷേക് മാത്തൂർ, വാരാണസിയിലെ ഐഐടി ബിഎച്ച്യു (എൻജിനീയറിങ്), എഫ്എംഎസ് ഡൽഹി (എംബിഎ) എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

