നേത്ര ചികിത്സാ ക്യാംപ്
കൊല്ലം∙ വൈഎംസിഎ നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാംപ് നാളെ രാവിലെ 9ന് ക്രേവൻ സ്കൂളിന് സമീപത്തുള്ള സിഎസ്ഐ ബാലഭവനിൽ നടക്കും. 8086518360.
ജലവിതരണം തടസ്സപ്പെടും
കൊല്ലം∙ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ടയിൽ നിന്നും വരുന്ന ജലവിതരണ കുഴലുകൾ തിങ്കൾ കൂട്ടിയോജിപ്പിക്കുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട
ജലശുദ്ധീകരണ ശാല 4നും 5നും അടച്ചിടും. ഈ ദിവസങ്ങളിൽ കൊല്ലം കോർപറേഷനിലെ വിവിധ ഡിവിഷനുകളിലും നീണ്ടകര പഞ്ചായത്തിലും ജലവിതരണം തടസ്സപ്പെടും.
അതിനാൽ മുൻകരുതലുകൾ ഉപഭോക്താക്കൾ സ്വീകരിക്കണമെന്ന് കൊല്ലം വാട്ടർ സപ്ലൈ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അധ്യാപക ഒഴിവ്
ഇരുമ്പനങ്ങാട്∙ എഇപിഎംഎച്ച്എസിൽ താൽക്കാലിക ഹിന്ദി അധ്യാപക (ഹൈസ്ക്കൂൾ) ഒഴിവിലേക്ക് അഭിമുഖം ഒന്നിന് 11ന് നടക്കും.
റോഡ് സേഫ്റ്റി ക്ലബ്
ഓയൂർ ∙ ചെറിയവെളിനല്ലൂർ കെപിഎം ഹയർസെക്കൻഡറി സ്കൂളിൽ റോഡ് സേഫ്റ്റി ക്ലബ് രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ചടയമംഗലം സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പ്രവീൺ ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡന്റ് എം.എസ്.ഷൈജു അധ്യക്ഷത വഹിച്ചു.
കൺവൻഷൻ
ഓയൂർ ∙ ആർഎസ്പി പൂയപ്പള്ളി ലോക്കൽ കമ്മിറ്റി കൺവൻഷൻ നടത്തി. ജില്ലാ കമ്മിറ്റി അംഗം വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ ആർഎസ്പി മണ്ഡലം സെക്രട്ടറി ശാലു വി ദാസ് അധ്യക്ഷത വഹിച്ചു. ജി.
രാജേന്ദ്ര പ്രസാദ്, മാധവൻ, സുരേന്ദ്രൻ, ലാലു, ഷിബു എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

