ചാത്തന്നൂർ ∙ തിരുമുക്കിൽ അടിപ്പാത പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു തിരുമുക്ക് അടിപ്പാത സമരസമിതി നടത്തുന്ന സമരത്തിന്റെ 42-ാം ദിവസം പരവൂർക്കാർ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ പ്രവർത്തകർ സായാഹ്ന സത്യഗ്രഹം നടത്തി. ചാത്തന്നൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സജീന നജിം ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജോ പരവൂർ, അരുൺ പനയ്ക്കൽ, വിജയകുമാർ, ദേവിലാൽ, കവിത അശോക്, ഷൈൻ എസ്.കുറുപ്പ്, സന്തോഷ് പാറയിൽക്കാവ്, സമരസമിതി കൺവീനർ സന്തോഷ് പാറയിൽക്കാവ്, ജനറൽ കൺവീനർ കെ.കെ.നിസാർ, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. സമരത്തിന്റെ 43-ാം ദിവസമായ ഇന്നു വൈകിട്ട് 5 നു സീനിയർ സിറ്റിസൻസ് അസോസിയേഷൻ പ്രവർത്തകർ സായാഹ്ന സത്യഗ്രഹ സമരം നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

