കൊല്ലം ∙ രാജ്യത്ത് ക്രിസ്മസ് കാരളിനെ പോലും വർഗീയവൽക്കരിച്ചു കടന്നാക്രമണങ്ങൾ നടക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾ നടത്തേണ്ടെന്നും അവധി നൽകില്ലെന്നും ചില സംസ്ഥാന സർക്കാരുകൾ തീരുമാനിക്കുന്നു.
പകരം രാഷ്ട്രീയ നേതാക്കളുടെ ജന്മദിനങ്ങളാണ് ആഘോഷിക്കാൻ പറയുന്നത്.
എല്ലാവരും കൂടി ആഘോഷിക്കുന്ന പരിപാടിയാണ് ക്രിസ്മസ്. അതിനെ പോലും വർഗീയ കണ്ണു കൊണ്ടു നോക്കി കടന്നാക്രമിക്കുന്ന സ്ഥിതിയാണ്.
അതിന്റെ പ്രതികരണങ്ങൾ കേരളത്തിലും ഉണ്ടാകുന്നു. മതനിരപേക്ഷ ആഘോഷങ്ങളിൽ പങ്കു ചേരുകയെന്ന കടമയാണ് സിപിഎം നിർവഹിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗോവിന്ദനും മറ്റു നേതാക്കളും ജില്ലാ കമ്മിറ്റി ഓഫിസിൽ കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷിച്ചു.
മുതിർന്ന നേതാവ് പി.കെ.ഗുരുദാസൻ, സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്.ജയമോഹൻ, നേതാക്കളായ ജെ.മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

