ചാത്തന്നൂർ ∙ ‘‘പൊന്നുമോന്റെ ഹൃദയവും കരളും കണ്ണും വൃക്കയുമൊക്കെ ആരുടെയൊക്കെ എങ്കിലും ശരീരത്തിൽ തുടിക്കുമല്ലോ, അവൻ പലരിലൂടെ ജീവിക്കും…’’ മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് 7 പേർക്കു അവയവം ദാനം ചെയ്ത ചിറക്കര ഇടവട്ടം ഷിജി നിവാസിൽ ഷിബുവിന്റെ അമ്മ ശകുന്തള തോരാത്ത കണ്ണീരോടെ പറഞ്ഞു. തീവ്രവേദനയ്ക്കിടയിലും അവയവ ദാനത്തിനു കുടുംബം എടുത്ത തീരുമാനത്തെപ്പറ്റി വിവരിക്കുകയായിരുന്നു ശകുന്തള.
‘ഉറുമ്പിനെ പോലും ദ്രോഹിക്കാത്തവനായിരുന്നു.
അവന്റെ ജീവൻ പലർക്ക് ഉയിരായി. മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ ഒരു എതിർപ്പും കൂടാതെയാണ് സമ്മതം മൂളിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആംബുലൻസിൽ വെന്റിലേറ്റർ സഹായത്തോടെയാണ് കൊണ്ടു പോയത്. പിന്നെ കണ്ണ് തുറന്നിട്ടില്ല.
ശിരസ്സിനായിരുന്നു പരുക്ക്. ഓപ്പൺ സർജറി നടത്തിയെങ്കിലും പ്രതീക്ഷയ്ക്ക് വകയില്ലെന്നു അറിയിച്ചിരുന്നു.
രണ്ടു ദിവസം മുൻപാണ് മസ്തിഷ്ക മരണം സംഭവിച്ച വിവരം ഡോക്ടർമാർ പറയുന്നത്.
അവയവദാനത്തെ കുറിച്ചു അറിയിച്ചപ്പോൾ സമ്മതം നൽകാൻ മകൾ ഷിജിയോടു പറഞ്ഞു. അന്നു മുതൽ കൂടെ നിൽക്കുന്നത് ഷിജിയും ഭർത്താവുമാണ്.
അവന്റെ വരുമാനം ആയിരുന്നു എല്ലാം. ബാങ്ക് വായ്പയും മറ്റും അടയ്ക്കുന്നത് ഷിബുവിന്റെ വരുമാനത്തിൽ നിന്നാണ്.
ഇനി എന്തു ചെയ്യുമെന്ന് അറിയില്ല’– ശകുന്തള പറഞ്ഞു.
തിരുവനന്തപുരം കഴക്കുട്ടത്ത് ഹോട്ടൽ ജീവനക്കാരനായ ഷിബു അവധിക്കു വീട്ടിൽ വന്ന ശേഷം പുത്തൻകുളത്ത് പോയി മുടി വെട്ടി മടങ്ങുമ്പോഴായിരുന്നു അപകടത്തിൽപെട്ടത്. മാസത്തിൽ ഒരു തവണ ഷിബു വീട്ടിൽ വരും.
നാലു ദിവസം കഴിഞ്ഞു മടങ്ങും. അതാണ് പതിവ്.
ദുശീലങ്ങൾ ഒന്നും ഇല്ലാത്ത ഷിബുവിന്റെ വരുമാനം ആയിരുന്നു അമ്മ ശകുന്തളയുടെ ആശ്രയം.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ കാലപ്പഴക്കമാർന്ന ചെറിയവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഷിബുവിന്റെ പിതാവ് രമേശൻ കുറച്ചു വർഷം മുൻപ് മരിച്ചു.
അപകടം സംഭവിച്ചതു മുതൽ ഏക സഹോദരി ഷിജിയും സഹോദരി ഭർത്താവ് സലീവുമാണ് ഷിബുവിന്റെ പരിചരണത്തിനു ഒപ്പം ഉണ്ടായിരുന്നത്. അപകടം നടക്കുന്നതിന്റെ അടുത്ത ദിവസം ജോലി സ്ഥലത്തക്കു പോകാനിരുന്നതാണ് ഷിബു.
‘ജീവന്റെ തുടിപ്പോടെ അണ്ണനെ അവസാനമായി കണ്ടു’
ചാത്തന്നൂർ ∙ ‘ഹൃദയം ഉൾപ്പെടെ അവയവങ്ങൾ ഒന്നൊന്നായി നീക്കം ചെയ്യുമ്പോൾ തീയറ്ററിനു മുന്നിൽ കണ്ണീരുമായി കാത്തു നിൽക്കുകയായിരുന്നു’ ഏഴു പേർക്കു അവയവങ്ങൾ ദാനം ചെയ്തു മരണത്തിനു കീഴടങ്ങിയ ചിറക്കര ഇടവട്ടം ഷിജി നിവാസിൽ ഷിബുവിന്റെ സഹോദരി ഷിജി പറഞ്ഞു. ഭർത്താവ് സലീവും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
അണ്ണന്റെ ഹൃദയമാണ് ആദ്യം പുറത്തേയ്ക്കു കൊണ്ടു വന്നത്. വിങ്ങലോടെയാണ് ആ കാഴ്ച കണ്ടത്.
പിന്നീട് ഓരോ അവയവങ്ങൾ നീക്കം ചെയ്തു.
അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാകും വരെ തീയറ്ററിനു മുന്നിൽ കാത്തു നിന്നു. കരച്ചിലോടെ ഷിജി പറഞ്ഞു.വൃക്ക നീക്കം ചെയ്യുന്നതിനൊപ്പം വൃക്ക സ്വീകരിക്കുന്ന ആളുടെ ശസ്ത്രക്രിയയും ആരംഭിച്ചിരുന്നു.
വൃക്ക സ്വീകരിക്കുന്ന യുവാവിന്റെ ഗർഭിണിയായ ഭാര്യയും അവരുടെ ബന്ധുക്കളും സമീപം ഉണ്ടായിരുന്നു.
രാവിലെ അവയവ മാറ്റ ശസ്ത്രക്രിയ ആരംഭിക്കുന്നതിനു മുൻപ് തീവ്രപരിചരണ വിഭാഗത്തിൽ വച്ചു ജീവന്റെ തുടിപ്പോടെ അവസാനമായി കണ്ടിരുന്നു. എല്ലാം പൂർത്തിയായ ശേഷം ഡോക്ടർമാരും ജീവനക്കാരും അന്ത്യോപചാരമായി പൂക്കൾ അർപ്പിക്കുന്നതിനു സാക്ഷിയായെന്നും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

