ഓച്ചിറ ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഓച്ചിറയിൽ ഉണ്ടായ അപാകതകൾ പരിഹരിക്കുന്നതിനു ഇടപെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എംപിയും എംഎൽഎയും ഉൾപ്പെടെയുള്ള പ്രാദേശിക ഭരണകർത്താക്കൾക്ക് ഗുരുതര വീഴ്ച ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓച്ചിറയിൽ പില്ലർ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ആക്ഷൻ കൗൺസിൽ പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് ഓച്ചിറയിലെത്തി ഹൈവേയിലെ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
.
പില്ലർ എലിവേറ്റഡ് ഹൈവേ, ഓച്ചിറ വലിയത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ ട്രാഫിക് സംവിധാനം, ഓച്ചിറ ക്ഷേത്ര ഗോപുരത്തിന് കിഴക്ക് ഭാഗത്തും വടക്കേ ജുമാമസ്ജിദിനു സമീപവും പെഡസ്ട്രിയൽ ക്രോസിങ് എന്നിവയ്ക്കായി വകേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ആക്ഷൻ കൗൺസിൽ ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ, പി.പ്രവീൺ, ഉണ്ണി ക്കൃഷ്ണൻ പോറ്റി, സുഭാഷ് ഗുരുനാഥൻ തറയിൽ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ്, സംസ്ഥാന സമിതി അംഗം മാലുമേൽ സുരേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജിതിൻ ദേവ്, സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് കുഞ്ഞ് എന്നിവരും ഒപ്പമുണ്ടായിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

