കടയ്ക്കൽ∙ പാൽ, മുട്ട, മാംസം എന്നിവയുടെ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നതാണ് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. വിഷൻ 2031 മൃഗ സംരക്ഷണ ക്ഷീര വികസന സംസ്ഥാനതല സെമിനാർ കടയ്ക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഷൻ 2031 മുഖേന സംസ്ഥാനത്ത് ആവശ്യമായ പാൽ, മുട്ട, മാംസം ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒരു സുസ്ഥിര മാതൃക രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
സംസ്ഥാനത്ത് പ്രതി വർഷം 657 കോടി മുട്ട ആവശ്യമുള്ള അവസ്ഥയിൽ ഏകദേശം 35 ശതമാനം മാത്രമാണ് ഉൽപാദനം.
അതിനാൽ ആവശ്യത്തിന്റെ 65 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരികയാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു.മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.സി.റെജിൻ പ്രസംഗിച്ചു. തുടർന്ന് മൃഗ സംരക്ഷണ ക്ഷീര വികസന രംഗം പതിറ്റാണ്ടിന്റെ നേട്ടങ്ങൾ വിഷയത്തിൽ നടന്ന സെമിനാറിൽ മൃഗ സംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
പാൽ ഉൽപാദന രംഗം സാധ്യതകളും വെല്ലുവിളികളും വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.സി.ടി.ചാക്കോ, ഡോ.എസ്. രാംകുമാർ, കെ.എസ്.മണി, ഡോ.
പി.സുധീർ ബാബു, ആസിഫ് കെ.യൂസഫ്, എ.ടി.ഷിബു, ആർ.രാജീവ്, ജീജ സി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മുട്ട മാംസം ഉൽപാദന മേഖലകളിലെ നയങ്ങളും കാഴ്ചപ്പാടുകളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്ലാനിങ് ബോർഡ് അഗ്രി ചീഫ് എസ്എസ്.നാഗേഷ്, ഡോ.വി.എൻ.
വാസുദേവൻ, ഡോ.ടി. സദു, ഡോ.സലിൽകുട്ടി, ഡോ.പി.സെൽവ കുമാർ, ഡോ.ആർ.
വേണുഗോപാൽ, ഡോ. റാണ രാജ്, ഡോ.എസ്.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സമാപനമായി മൃഗസംരക്ഷണ ക്ഷീര വികസന മേഖല 2031 ലക്ഷ്യങ്ങൾ, നയങ്ങൾ, സാക്ഷാത്കാരം, റിപ്പോർട്ട് സമാഹരണവും മന്ത്രി ജെ.ചിഞ്ചു റാണി അവതരിപ്പിച്ചു. മൃഗ സംരക്ഷണ ജില്ലാ ഓഫിസർ ഡി.ഷൈൻ കുമാർ പ്രസംഗിച്ചു.
നയരേഖ അവതരിപ്പിച്ച് മന്ത്രി
കടയ്ക്കൽ∙ അടുത്ത അഞ്ചു വർഷക്കാലത്തേക്ക് മൃഗസംരക്ഷണ, ക്ഷീര വികസന മേഖലകളിൽ കേരളം കൈവരിക്കേണ്ട
നേട്ടങ്ങളുടെ നയരേഖ അവതരിപ്പിച്ച് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ സമാപനത്തിലാണ് ചർച്ചകൾ ക്രോഡീകരിച്ചുള്ള രേഖ അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്ക് നൽകുന്ന പരിഗണന മൃഗസംരക്ഷണ- ക്ഷീര വികസന മേഖലയ്ക്കും ലഭ്യമാക്കണം.
ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്ന വകുപ്പിന് വായ്പ സൗകര്യം നൽകാനും വൈദ്യുതി സബ് സിഡി പോലുള്ള സഹായങ്ങൾ അനുവദിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മൃഗസംരക്ഷണ-ക്ഷീര വികസന മേഖലയിലെ നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകും. ഉൽപന്നങ്ങൾക്ക് ഗുണ നിലവാര സർട്ടിഫിക്കേഷൻ ഉറപ്പാക്കും.
ഭക്ഷ്യ സുരക്ഷയിൽ നിന്നും പോഷകാഹാര ആരോഗ്യ സുരക്ഷയിലേക്ക് മാറ്റുന്നത് പരിശോധിക്കും. കർഷകർക്കും സംരംഭങ്ങൾക്കും ഇ-മാർക്കറ്റിംഗ് പ്ലാറ്റ് ഫോം അവതരിപ്പിക്കും.
തൊഴിലുറപ്പ് തൊഴിലാളികളെ പോലെ ക്ഷീര കർഷകരെ പരിഗണിക്കുന്നതിനു കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ക്ഷീരകർഷകരുടെ നിശ്ചിത യോഗ്യതയുള്ള മക്കൾക്ക് മിൽമയിൽ തൊഴിൽ ലഭിക്കുന്നതിന് മുൻഗണന നൽകുന്നതും പരിഗണനയിലാണ്. 182 ബ്ലോക്ക് പഞ്ചായത്തുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് ലഭ്യമാക്കും.
നാടൻ പശുക്കളെ വംശ നാശ ഭീഷണിയിൽ നിന്ന് സംരക്ഷിക്കും. വകുപ്പുതല സെമിനാറിൽ നിന്നുണ്ടായ നിർദേശങ്ങളും അഭിപ്രായങ്ങളും 2031 ൽ വിവിധ നേട്ടങ്ങളും പുരോഗതിയും കൈവരിക്കുന്നതിന് ഗുണകരമാകും എന്നും മന്ത്രി വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

