സംസ്ഥാനത്ത് ജീവൻരക്ഷാ മരുന്നുകൾക്ക് യാതൊരുവിധത്തിലുള്ള ക്ഷാമവുമില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ മുരളീധരൻ. നിലവിൽ ചില പ്രത്യേക മരുന്നുകളുടെ ലഭ്യതയിൽ മാത്രമാണ് കുറവുള്ളതെന്നും, ഔഷധ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ 18 ഇനം മരുന്നുകൾ മാത്രമാണ് ലഭ്യമല്ലാതെയുള്ളത്. ഈ കുറവ് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കുറവുള്ള 18 ഇനം മരുന്നുകളും ഒരാഴ്ചക്കുള്ളിൽ മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2500 കോടി രൂപയുടെ കടബാധ്യത വരുത്തിവെച്ചവരാണ് സർക്കാരിനെതിരെ ഇപ്പോൾ വിമർശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരുന്നുകൾ വാങ്ങുന്നതിന് സാമ്പത്തിക ബാധ്യതകൾ മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണക്കാരായ ജനങ്ങൾക്ക് ലഭ്യമല്ലാത്ത ഏതെങ്കിലും മരുന്നുകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാമെന്നും, അത്തരം സാഹചര്യങ്ങളിൽ അതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ താൻ നേരിട്ട് ഏർപ്പെടുത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

