നീണ്ടകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിനോടു ചേർന്നു നിർമിച്ച ഓടയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ടിപ്പർ ലോറി കുടുങ്ങി. ഇന്നലെ രാവിലെ 7.30നു പുത്തൻതുറ ആൽത്തറമൂടിനു സമീപമാണു സംഭവം. ഇവിടെ വാഹനങ്ങൾ സർവീസ് റോഡ് വഴിയാണു കടത്തിവിടുന്നത്.
മണ്ണു കയറ്റിവന്ന ലോറി മറ്റൊരു വാഹനത്തിനു വശം കൊടുക്കുന്നതിനിടെ ഓടയ്ക്കു മുകളിൽ കയറുകയായിരുന്നു.
സ്ലാബ് തകർന്നു പിൻചക്രം ഓടയിൽ വീണു. തുടർന്ന് ദേശീയപാത കരാർ കമ്പനിയുടെ ക്രെയിനുപയോഗിച്ചു ലോറി ഉയർത്തി.
സർവീസ് റോഡ് വഴി ലോഡ് കയറ്റിപ്പോകുന്ന വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങൾക്കു വശം കൊടുക്കുന്നതിനിടെ പലപ്പോഴും ഓടയ്ക്കു മുകളിലൂടെ സഞ്ചരിക്കേണ്ടിവരും. ഇത് അപകടത്തിനു കാരണമാകുന്നുണ്ട്.
കോൺക്രീറ്റ് സ്ലാബിനു വേണ്ടത്ര ബലം ഇല്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

