കൊട്ടാരക്കര സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ രൂക്ഷമായ തർക്കവും പ്രതിഷേധവും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സംസ്ഥാന നേതൃത്വത്തെയും വിമർശിക്കുന്നതിന് യോഗത്തിൽ വിലക്ക് ഏർപ്പെടുത്തിയതാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്.
കരീപ്ര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കരീപ്ര അജയകുമാറാണ് യോഗത്തിൽ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയത്. നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.
രാമാനുജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗം എസ്.
രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് മാത്യു എന്നിവർ പങ്കെടുത്തു. സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനും എതിരെ വിമർശനങ്ങൾ ഉന്നയിക്കാൻ അജയകുമാർ ശ്രമിച്ചപ്പോൾ, ഇത്തരം വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യാൻ കഴിയില്ലെന്നും ഏരിയ കമ്മിറ്റികളിൽ മാത്രം ഉന്നയിച്ചാൽ മതിയെന്നും ജോർജ് മാത്യു നിലപാടെടുത്തു.
എന്നാൽ, സംസ്ഥാനത്തുടനീളം സംഘടനാപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും താഴെത്തട്ടിൽ സ്വതന്ത്രമായി അഭിപ്രായം പറയാൻ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഉണ്ടെന്നും അജയകുമാർ തിരിച്ചടിച്ചു. “ഇങ്ങനെ പോയാൽ പാർട്ടി ഒരു കാലത്തും രക്ഷപെടില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു.” തുടർന്ന് രണ്ട് അംഗങ്ങൾ കൂടി അജയകുമാറിന്റെ നിലപാടിനെ പിന്തുണച്ചു.
താൻ ഏരിയ കമ്മിറ്റി അംഗമല്ലാത്ത സാഹചര്യത്തിൽ എവിടെയാണ് അഭിപ്രായം പറയേണ്ടതെന്ന് ചോദിച്ചായിരുന്നു അജയകുമാറിന്റെ മടക്കം. തർക്കം രൂക്ഷമായതിനെ തുടർന്ന് യോഗം പാതിവഴിയിൽ പിരിച്ചുവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

