ഓച്ചിറ∙ തത്ത്വമസിയുടെ പൂർണ പൊരുൾ ദൃശ്യമാകുന്ന ലോകത്തിലെ പ്രധാന ആരാധനാ കേന്ദ്രമാണ് ഓച്ചിറ പരബ്രഹ്മ ഭൂമിയെന്ന് ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ. പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവവും ഹിന്ദുമത കൺവൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് പ്രഭാഷണം നടത്തി.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ മുൻ ജില്ലാ ജഡ്ജി എം.എസ്.മോഹന ചന്ദ്രൻ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ രമണൻ പിള്ള, എ.എസ്.പി.കുറുപ്പ്, എസ്.എസ്.അഭിലാഷ് കുമാർ, ബി.സുധീഷ് ബാബു എന്നിവർ പ്രസംഗിച്ചു.
ഇനിയുള്ള പതിനൊന്ന് ദിനങ്ങൾ പടനിലം നാമജപങ്ങളാലും ശരണ മന്ത്രങ്ങളാലും മുഖരിതമാകും. 28ന് ദീപാരാധനയോടെ ആൽത്തറകളിലെ കൽവിളക്കിൽ തെളിക്കുന്ന പന്ത്രണ്ട് വിളക്കോടെയാണ് വൃശ്ചികോത്സവം സമാപിക്കുന്നത്.
പടനിലത്തെ കുടിലുകളിൽ ഭജനവും തുടങ്ങി. വൃശ്ചികോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ പടനിലത്ത് വൻ ഭക്തജന തിരക്കായിരുന്നു.
പരബ്രഹ്മ ഭൂമിയിൽ ഇന്ന്
നാരായണീയം 8.00, പൂവണ്ണാൽ ബാബുവിന്റെ പ്രഭാഷണം 9.00, വടക്ക് കൊച്ചുമുറി ദേവി തിരുവാതിര സംഘത്തിന്റെ തിരുവാതിര 10.00, ചുനാട് പോക്കാട്ട് വെട്ടത്തമ്മ തിരുവാതിര സംഘത്തിന്റെ കൈകൊട്ടിക്കളി 10.30, എസ്.വേദയുടെ കുച്ചിപ്പുഡി 11.00, ഏവൂർ രഘുനാഥൻ നായരുടെ ഓട്ടൻതുള്ളൽ 11.30, ആലുംപീടിക ശിവ ഭദ്ര വനിതാ സാംസ്കാരിക വേദിയുടെ തിരുവാതിര 12.30, കൃഷ്ണപുരം ശ്ര ശിവത്തിന്റെ തിരുവാതിര 1.00, സുരേഷ് കുമാർ നയിക്കുന്ന ‘പാട്ടും പറച്ചിലും’ 2.30, പുത്തൻചന്ത ലയൺസിന്റെ തിരുവാതിര 3.30, കാർഷിക സമ്മേളനം ഉദ്ഘാടനം ഡോ.പത്മകുമാർ 4.00, ഗാനസന്ധ്യ 6.30, ക്ലാസിക്കൽ ഡാൻസ് 7.00, ഹിന്ദുസ്ഥാനി സംഗീത കച്ചേരി 8.30, ജി.ബാബു പുതുപ്പള്ളിയുടെ കഥാപ്രസംഗം 9.30, ‘അക്ഷരതെറ്റുകൾ’ നാടകം 11.00,‘ഗോകർണൻ’ നൃത്തനാടകം 1.00.
മനോരമ സ്റ്റാൾ തുറന്നു
ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടു അനുബന്ധിച്ച് പടനിലത്ത് ഓഡിറ്റോറിയത്തിന് കിഴക്ക് ഭാഗത്ത് മലയാള മനോരമയുടെ സ്റ്റാൾ ആരംഭിച്ചു.
ഉദ്ഘാടനം ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ നിർവഹിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർമാരായ മുൻ ജില്ലാ ജഡ്ജി എം.എസ്.മോഹനചന്ദ്രൻ, അഡ്വ.രമണൻ പിള്ള, രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ ഷാജഹാൻ രാജധാനി, എംഡി അജ്മൽ രാജധാനി, മാനേജിങ് പാർട്നർ ആദിൽ അജ്മൽ, തൻസിഹ അജ്മൽ, ചേന്നല്ലൂർ ഫാഷൻ ഹോംസ് എംഡി മെഹർഖാൻ ചേന്നല്ലൂർ, അയ്യാണിക്കൽ മജീദ്, മലയാള മനോരമ പാലകുളങ്ങര ഏജന്റ് ഷമീർ, നൗഫൽ, അസ്ലം, മലയാള മനോരമ സർക്കുലേഷൻ എക്സിക്യൂട്ടീവ് നജു ടി.ദാസ് എന്നിവർ പങ്കെടുത്തു.
28 വരെ സ്റ്റാൾ പ്രവർത്തിക്കും. മലയാള മനോരമ, എംഎം പബ്ലിക്കേഷൻസ് എന്നിവയുടെ പ്രസിദ്ധീകരണങ്ങളും 2026ലെ കലണ്ടർ, ഡയറി തുടങ്ങിയവ ലഭിക്കും.
കർഷകശ്രീ, സമ്പാദ്യം, ആരോഗ്യം എന്നിവയുടെ വാർഷിക വരിക്കാരെ ചേർക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
വില പ്രവചിക്കൂ; സമ്മാനം നേടാം
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് പടനിലത്തെ മലയാള മനോരമ സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാലയുടെ വില പ്രവചിക്കൂ….ശരി ഉത്തരത്തിൽ നിന്ന് നറുക്കെടുക്കുന്ന ഒരാൾക്ക് രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന ആകർഷകമായ സമ്മാനം ലഭിക്കും.
മനോരമ– ചേന്നല്ലൂർ ഫാഷൻ ഹോംസ് വൃശ്ചികോത്സവം പ്രശ്നോത്തരി ഇന്നത്തെ ചോദ്യം.
∙ നന്ദികേശൻ ആരുടെ വാഹനമാണ്? ഓച്ചിറ പടനിലത്ത് ഓഡിറ്റോറിയത്തിന് കിഴക്ക് ഭാഗത്തുള്ള മലയാള മനോരമ സ്റ്റാളിൽ നിന്ന് ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് സ്റ്റാളിലെ ബോക്സിൽ നിക്ഷേപിക്കുക.
തിരഞ്ഞെടുക്കുന്ന വിജയിക്ക് ആകർഷകമായ സമ്മാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

