നിലമേൽ∙ വേയ്ക്കൽ വട്ടപ്പാറ തങ്കകല്ല് റോഡ് നവീകരണത്തിനായി വെട്ടി പൊളിച്ചിട്ടിട്ട് മാസങ്ങൾ. ഇതുമൂലം വാഹനങ്ങൾ ഗതാഗതയോഗ്യമല്ലാത്ത റോഡു വഴി തിരിച്ചുവിട്ടു.
കഴിഞ്ഞ ദിവസം വേയ്ക്കൽ മാറാംകുഴിയിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിന് വഴി ഒരുക്കിയത് കയറ്റം ഉള്ള റോഡ് വഴി ഗതാഗതം തിരിച്ചു വിട്ടതാണ് കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിലെ റോഡാണ് നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ 8 കോടി രൂപയാണ് നവീകരണത്തിന് അനുവദിച്ചത്. 3 മാസം മുൻപ് നേരത്തെ ഉണ്ടായിരുന്ന ടാറിങ് വെട്ടി ഇളക്കി റോഡിൽ തന്നെ നിരത്തി.
ഇതുമൂലം വാഹന യാത്രക്കാരും കാൽനട യാത്രക്കാരും പെരുവഴിയിലായി.
ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവും.
5 കിലോമീറ്റർ ദൂരം ആണ് റോഡ് നവീകരണം. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിനാണ് നിർമാണ ചുമതല.
ബിഎം ആൻഡ് ബിസി പദ്ധതിയിൽ റോഡ് നവീകരണം നടത്താത്തതിന്റെ പരിചയക്കുറവും ആശയ കുഴപ്പവും ആണ് നവീകരണം വൈകാൻ കാരണം എന്നാണ് അറിയുന്നത്. ചീഫ് എൻജിനീയർക്ക് നിലവിലെ സ്ഥിതി റിപ്പോർട്ട് ചെയ്തെങ്കിലും തുടർന്ന് നടപടി ഉണ്ടായില്ല.
ബ്ലോക്ക് പഞ്ചായത്തിന് പരമാവധി ഒരു കോടി രൂപയുടെ നവീകരണം നടത്തി പരിചയം മാത്രമാണ് ഉള്ളത്. 8 കോടി രൂപയുടെ നവീകരണം സാധാരണ നിലയിൽ പൊതുമരാമത്ത് വകുപ്പ് ആണ് ചെയ്യുന്നത്.
5 വർഷം മുൻപാണ് റോഡ് നവീകരണത്തിന് അനുവദി ലഭിച്ചത്.
2016ലെ ഷെഡ്യൂൾ അനുസരിച്ച് ആദ്യം നൽകിയ കരാർ റദ്ദായി. 2018ലെ ഷെഡ്യൂളിൽ ആണ് ഇപ്പോൾ കരാർ നൽകിയത്.
നിർമാണ ചുമതല പൊതുമരാമത്തിന് കൈമാറി റോഡ് നവീകരണം പൂർത്തിയാക്കണം എന്നാണ് നാട്ടുകാരുടെ അപേക്ഷ. വർഷങ്ങൾക്ക് മുൻപ് തുക അനുവദിച്ച റോഡ് നവീകരണം പൂർത്തിയാക്കാത്തത് പലപ്പോഴും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റോഡ് നവീകരണം ഉത്സവ ആഘോഷത്തിൽ ഉദ്ഘാടനം ചെയ്തിട്ടും സമയ ബന്ധിതമായി പണി നടത്താൻ കരാറുകാർ തയാറായില്ല.
കരാറുകാരെ കൊണ്ട് പണി പൂർത്തിയാക്കിക്കാൻ ഉദ്യോഗസ്ഥരും തയാറാകുന്നില്ലെന്നതാണ് സ്ഥിതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

