വിതുര ∙ തിരക്ക് കൂടിയ സമയങ്ങളിൽ വിതുര കലുങ്ക് ജംക്ഷനിൽ കെഎസ്ആർടിസി ബസ് റോഡിന് ഒത്ത നടുക്ക് നിർത്തി ആളെ കയറ്റുന്നതായി പരാതി. പിന്നിൽ നിന്നു വരുന്ന വാഹനങ്ങൾക്കോ എതിരെ വരുന്ന വാഹനങ്ങൾക്കോ സുഗമമായി പോകാൻ കഴിയാത്ത തരത്തിലാണ് പലപ്പോഴും ബസ് നിർത്തുന്നത്.
എല്ലാ ബസുകളും അങ്ങനെയല്ലെങ്കിൽ ചില ബസുകൾ നിർബന്ധ ബുദ്ധിയോടെ ഇത്തരത്തിൽ ബസ് നിർത്തുന്നു എന്നാണ് പരാതി. വിഷയം പരിശോധിക്കുമെന്നും വേണ്ട
നിർദേശം ബന്ധപ്പെട്ടവർക്ക് നൽകുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ബസ് വരുമ്പോൾ ഷെൽട്ടറിലും സമീപത്തുമായി നിൽക്കുന്ന സ്കൂൾ വിദ്യാർഥികൾ മുന്നോട്ടിറങ്ങുന്നത് ഒരു പരിധി വരെ റോഡിന്റെ ഒത്ത നടുക്ക് നിർത്തുന്നതിനു കാരണമാകുന്നുണ്ട്. തിരക്ക് കൂടുതലുള്ള സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചാൽ ഒരു പരിധി വരെ ഇതു പരിഹരിക്കാനാകും.
ഹൈവേയിലെ ആനാട് സ്കൂൾ ജംക്ഷനിൽ ഇത്തരത്തിൽ വൈകുന്നേരങ്ങളിൽ പൊലീസ് ഡ്യൂട്ടിക്കുണ്ട്. കലുങ്ക് ജംക്ഷനിൽ നിന്നും പാലോട് റൂട്ടിലേക്കും നെടുമങ്ങാട് റൂട്ടിലേക്കും പൊന്മുടി റൂട്ടിലേക്കും റോഡിന്റെ ഇരുവശത്തു ട്രാഫിക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പ്രശ്നമാണ്.
ചില വാഹനങ്ങൾ റോഡിൽ കയറ്റി തോന്നിയതു പോലെയാണു പലരും പാർക്ക് ചെയ്യുന്നത്.
ബസ് ഷെൽട്ടറിന്റെ എതിർ വശത്തെ റോഡിനോടു ചേർന്നാണു പാർക്കിങ്. ഇക്കാരണത്താൽ കാൽനട യാത്രക്കാർക്കു പലപ്പോഴും റോഡിലൂടെ കയറി നടക്കേണ്ടതായി വരുന്നു.
ചന്തമുക്കിൽ പകൽ വലിയ ട്രാഫിക് കുരുക്ക് തന്നെയാണ്. പല കടകളിലേക്കും കടക്കാൻ കഴിയാത്ത വിധം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പ്രശ്നമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

