അഞ്ചൽ ∙ വേനലിൽ കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വറ്റി വരണ്ട കിണറുകളും കണ്ടു മടുത്തവരുടെ കണ്ണുകൾക്ക് ഉത്സവമാണ് ഇവിടെ … നിറഞ്ഞൊഴുകുന്ന കനാലും പരിസരത്തെ പച്ചപ്പും ഇപ്പോൾ ആരെയും ആകർഷിക്കും !
നീർപ്പാലങ്ങളിലൂടെ (അക്വഡക്റ്റ്) വാഹനയാത്രയും തരമാകും. മധ്യവേനൽ അവധിക്കാലത്തു ചെറിയ ഒരു യാത്രയ്ക്കു കൊള്ളാം.
എന്നാൽ സൂക്ഷിക്കണം, അപകട സാധ്യത കൂടുതലാണ്.
കല്ലട പദ്ധതിയിലെ കനാലുകളുടെ ആരംഭ സ്ഥലമായ ഒറ്റക്കൽ ലുക്കൗട്ട് മുതലുള്ള എല്ലാ സ്ഥലങ്ങളും മനോഹരമാണ്.
കനാൽ കടന്നു പോകുന്ന ഇടങ്ങൾ എല്ലാം ജല സമൃദ്ധിയിലാണ്.
കിണറുകൾ നിറഞ്ഞു. തോടുകളിലും നീരൊഴുക്ക് ശക്തം.
ഈ കാഴ്ചകൾ കാണാൻ ഒട്ടേറെ ആളുകൾ എത്തുന്നുണ്ട്. തുരങ്കങ്ങൾ, കട്ട് ആൻഡ് കവർ തുടങ്ങിയവയും കാഴ്ചകളാണ്.
വലിയ സാങ്കേതിക വിദ്യകൾ നിലവിൽ ഇല്ലാതിരുന്ന 1980 കളിൽ മനുഷ്യ പ്രയത്നത്തിലൂടെയാണു പലതും സാധ്യമായത്. വേണ്ടത്ര സംരക്ഷണം നൽകാത്തതിനാൽ കനാൽ തകരുന്നത് ആശങ്കയ്ക്കിടയാക്കുന്നു.
അടുത്തിടെ ഓടനാവട്ടത്തിനു സമീപം ഇടതുകര കനാൽ മുറിഞ്ഞതു മൂലം 90 കിലോമീറ്ററോളം ദൂരം ജല വിതരണം മുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

