കൊട്ടിയം ∙ വൈദ്യുതത്തൂണുകളിൽ കെട്ടിയിരുന്ന കേബിളുകൾ മാറ്റാനുള്ള കാലാവധി അവസാനിച്ചതോടെ കെഎസ്ഇബി അധികൃതർ എത്തി കേബിളുകൾ നീക്കി. ഇതോടെ ഇന്നലെ കൊട്ടിയത്ത് ഇന്റർനെറ്റ് സേവനങ്ങൾ മുടങ്ങി.
സ്കൂൾ, കോളജ് ഓഫിസ് പ്രവർത്തനങ്ങളും ഓൺലൈൻ ബാങ്ക് സേവനങ്ങളും നിലച്ചു.
പരാതി ഉയർന്നതിനെ തുടർന്ന് ബിഎസ്എൻഎൽ കേരള വിഷൻ, മറ്റ് ഇന്റർനെറ്റ് സേവനം ചെയ്യുന്ന കമ്പനി അധികൃതർ എന്നിവർ എത്തി കേബിളുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. കൊട്ടിയം ജംക്ഷനിൽ കണ്ണനല്ലൂർ ഭാഗത്തേക്കുള്ള റോഡരികിലെ 2 വൈദ്യുതി തൂണുകളിൽ സ്ഥാപിച്ചിരുന്ന കേബിളുകളാണ് നീക്കിയത്.
കേബിളുകൾ ചുറ്റിക്കിടക്കുന്നതിനാൽ കെഎസ്ഇബി തൊഴിലാളികൾക്ക് വൈദ്യുതി തൂണിൽ കയറി അറ്റകുറ്റപ്പണി നടത്താൻ ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് ഇവ നീക്കാൻ അധികൃതർ നടപടി സ്വീകരിച്ചത്.
മുന്നറിയിപ്പില്ലാതെയാണ് കേബിളുകൾ മുറിച്ച് നീക്കിയതെന്നാണ് ആരോപണം.
എന്നാൽ കേബിളുകൾ വൈദ്യുതത്തൂണുകളിൽ നിന്ന് 15 ദിവസത്തിനകം നീക്കണമെന്ന് കാണിച്ച് 2 മാസം മുൻപ് വൈദ്യുതി ബോർഡ് അറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഇവ മാറ്റാൻ തയാറാകാതെ വന്നതോടെ തങ്ങൾ ഇവ മാറ്റാൻ നിർബന്ധിതരാകുമെന്ന് കാട്ടി രണ്ട് ദിവസം മുൻപ് കേബിളുകളുടെ ഗ്രൂപ്പുകളിൽ സന്ദേശം അയച്ചിരുന്നതായും കെഎസ്ഇബി കൊട്ടിയം അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

