കൊയിലാണ്ടി ∙ കാലവർഷമെത്താൻ ഒന്നരമാസം ബാക്കി നിൽക്കെ ദേശീയപാത ബൈപാസ് നിർമാണം ഇഴഞ്ഞു നീങ്ങുന്നു. പന്തലായനിയിലും കുന്ന്യോറമല ഭാഗങ്ങളിലുമാണു പ്രവൃത്തി മന്ദഗതിയിലുള്ളത്.
ഇവിടങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിൽ 14 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമാണം പേരിനു മാത്രമാണെന്ന് ആക്ഷേപം ഉയർന്നു. ഇവിടെ സോയിൽ നെയ്ലിങ്ങ് ചെയ്ത ഭാഗത്താണു കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നത്.
പന്തലായനി കൂമൻ തോടിനു കുറുകെ അണ്ടർപാസ് നിർമിച്ചതിന്റെ ഇരുവശത്തും റോഡ് നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. കൂമൻതോട് അടിപ്പാതയ്ക്കും കുന്ന്യോറമലയ്ക്കും ഇടയിൽ റോഡിനു കോൺക്രീറ്റ് സംരക്ഷണ ഭിത്തി കെട്ടി ഉയർത്തുന്ന പ്രവൃത്തിയും മന്ദഗതിയിലാണ്.
ബൈപാസിന്റെ ഭാഗമായി നിർമിച്ച 2 ഓവർ പാസുകളും ഇതുവരെ ഗതാഗതയോഗ്യമായിട്ടില്ല.
ചെങ്ങോട്ടുകാവിൽ ഓവർ പാസ് നിർമിച്ചിട്ട് 3 വർഷമായി. ഇരുവശത്തും ആറുവരിപ്പാതയും നിർമിച്ചു.
ഇരുവശത്തും ഓവർ പാസുമായി ആറുവരിപ്പാതയെ ബന്ധിപ്പിക്കുകയും ചെയ്തിട്ടും ഗതാഗതം ഇതുവരെ ആരംഭിച്ചിട്ടില്ല. ചെങ്ങോട്ടുകാവ് ഓവർപാസിനു മുകളിലൂടെ വാഹനങ്ങൾ കടത്തിവിട്ടാൽ കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് നേരിട്ട് ബൈപാസ് വഴി നന്തി വരെ പോകാം.
നന്തി ടൗണിൽ നിർമിച്ച ഓവർ പാസ്, അവിടെ ബൈപാസുമായി ബന്ധിപ്പിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

