ശാസ്താംകോട്ട ∙ ചന്തക്കുരങ്ങുകളുടെ ശല്യം കൂടിയതോടെ ജനങ്ങളും വ്യാപാരികളും വലയുന്നു.
ഓട് പാകിയതും ഷീറ്റ് മേഞ്ഞതുമായ വീടുകളിലാണ് ദുരിതമേറെയും. കൃഷി നാശവും വ്യാപകമാണ്.
ശല്യക്കാരായ കുരങ്ങുകളെ പിടികൂടി നാടു കടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ശാസ്താംകോട്ട
ടൗൺ, ഡിബി കോളജിന് കിഴക്ക് ഭാഗം, രാജഗിരി, പൈപ്പ് റോഡ്, മനക്കര, പുന്നക്കാട് മേഖലകളിലാണ് പരാതികളേറെയും. ക്ഷേത്രത്തിലെ വാനരപ്പട
പുറത്താക്കിയവരാണ് ചന്തക്കുരങ്ങുകൾ.
ജനങ്ങൾക്ക് ഭീഷണിയായി മാറിയ കുരങ്ങുകളെ, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 25 വർഷം മുൻപ് ഡൽഹിയിൽ നിന്നുള്ള സംഘമെത്തി കൂട് വച്ച് പിടികൂടി അച്ചൻകോവിൽ, ശെന്തുരുണി വനങ്ങളിലേക്ക് മാറ്റിയിരുന്നു. കെണിയിൽ കുടുങ്ങാതെ രക്ഷപ്പെട്ട
കുരങ്ങുകൾ പെറ്റു പെരുകിയതോടെ മൂന്ന് കേന്ദ്രങ്ങളിലായി ഇപ്പോൾ അൻപതോളം കുരങ്ങുകളുണ്ട്.
ബേക്കറി ഉൾപ്പെടെയുള്ള കടകൾ, വീടുകൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ നിന്നു ഭക്ഷണ സാധനങ്ങൾ കവരുന്നതാണ് ചന്തക്കുരങ്ങുകളുടെ പതിവ്. തെങ്ങിൽ നിന്നു വെള്ളക്കയും കരിക്കും അടർത്തിയെടുത്ത ശേഷം നശിപ്പിക്കും.
വീട്ടുടമകൾക്ക് തേങ്ങ കിട്ടാറേയില്ല. തെങ്ങിൽ കൂമ്പ് നിവരുമ്പോഴേക്കും ഇല്ലാതാക്കി കളയും.
വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് പൊളിക്കും.
ഓടുകൾ ഇളക്കി മാറ്റും. വീടിന് പുറത്ത് ഉണങ്ങാൻ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ എടുത്ത് കൊണ്ടുപോകും.
ടാപ്പുകൾ തകർക്കുന്നതും വാട്ടർ ടാങ്കിന്റെ മൂടി തുറന്ന് കുടിവെള്ളത്തിൽ ഇറങ്ങുന്നതും പ്രദേശവാസികൾക്ക് തലവേദനയായി മാറി. ശാസ്താംകോട്ടയുടെ ചരിത്രത്തിന്റെ ഭാഗമായ കുരങ്ങുകളെ സംരക്ഷിക്കുന്നതിനും ഭക്ഷണം ഉറപ്പാക്കുന്നതിനതിനും സർക്കാർ തലത്തിൽ പദ്ധതി വേണമെന്ന ആവശ്യവും നടപ്പായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

