പമ്പ സർവീസ് ഇന്നു മുതൽ:
കരുനാഗപ്പള്ളി ∙ ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് ഇന്ന് രാത്രി 7.45 മുതൽ പമ്പയിലേക്കുള്ള കെഎസ്ആർടിസി സർവീസ് ആരംഭിക്കും. മണ്ഡല മകര വിളക്ക് പ്രമാണിച്ചു എല്ലാ ദിവസവും വൈകിട്ട് പടനായർകുളങ്ങര മഹാദേവർ ക്ഷേത്ര അങ്കണത്തിൽ നിന്നും പമ്പ സർവീസ് ഉണ്ടായിരിക്കുമെന്നു ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.
ഗതാഗതനിയന്ത്രണം
കരുനാഗപ്പള്ളി-കുന്നത്തൂർ താലൂക്കുകളുടെ ജലവാഹകക്കുഴലുകളുടെ ബന്ധിപ്പിക്കൽ പ്രവൃത്തി പുനരാരംഭിക്കുന്നതിനാൽ നാളെ മുതൽ 19 വരെ മണപ്പള്ളി ജംക്ഷനിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും
ഹെൽപ് ഡെസ്ക്
പുനലൂർ ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട
സംശയനിവാരണത്തിന് പുനലൂർ മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നും 23നും രാവിലെ 9 മുതൽ 5 വരെ പുനലൂർ കോളജ് ഓഫ് കൊമേഴ്സിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റജിസ്റ്റർ ചെയ്യണം
കൊല്ലം ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവരിൽ 60 വയസ്സിൽ താഴെയുള്ളവരും 24 മാസത്തിൽ കൂടുതൽ അംശാദായമടക്കാതെ മുടങ്ങി കിടക്കുന്നവരും ഫോണിൽ വിളിച്ചു റജിസ്റ്റർ ചെയ്യണമെന്നു ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 9746822396.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ എസ്ആർസി കമ്യൂണിറ്റി കോളജുകളിലെ കൗൺസലിങ് സൈക്കോളജി ഡിപ്ലോമ /സർട്ടിഫിക്കേറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ചിന്നക്കട
മുനിസിപ്പൽ ബിൽഡിങ്ങിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സിബിഎംആറുമായി ബന്ധപ്പെടാം. 9446102775, 8129858072.
കൊല്ലം ∙ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകൃത കമ്യൂണിറ്റി കോളജുകളിൽ നടത്തുന്ന കൗൺസലിങ് സൈക്കോളജി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9446102775.
കെഎസ്ആർടിസി മൂകാംബിക യാത്ര
ചടയമംഗലം∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഡിസംബർ 12,13,14 തീയതികളിൽ മൂകാംബിക യാത്ര നടത്തും.
വൈക്കം, ചോറ്റാനിക്കര, ഉത്രാളിക്കാവ്, സൗപർണിക, ഉഡുപ്പി, മുരുഡേശ്വർ, കുടജാദ്രി, അനന്തപുരം, പറശ്ശിനിക്കടവ് എന്നീ ക്ഷേത്രങ്ങൾ സന്ദർശനം നടത്തും. 12ന് രാവിലെ 7ന് യാത്ര പുറപ്പെടും.
ഒരാൾക്ക് 3570 രൂപയാണ് ടിക്കറ്റ് ചാർജ്. വിവരങ്ങൾക്ക്: 9961530083, 9745359594
ദേവരാഗം ഇന്ന്
പരവൂർ∙ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഫാസ് ദേവരാഗം 2025 സംഗീത പരിപാടി ഇന്ന് വൈകിട്ട് 4നു ഫാസ് ഹാളിൽ നടക്കും.
വൈദ്യുതി മുടക്കം
പരവൂർ∙ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നു 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

