കടയ്ക്കൽ∙ കുമ്മായം കലക്കി ചുവരെഴുതിയിരുന്ന കാലത്തിന്റെ സ്മരണ നിലനിർത്തി കടയ്ക്കലിൽ ചുവരെഴുത്ത് ഇന്നും മാഞ്ഞു പോകാതെയുണ്ട്. വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പ്രചാരണം തുടങ്ങുമ്പോൾ പഴയകാല ചുവരെഴുത്തിന്റെ ഓർമ പുതുക്കാൻ കൂടി സഹായകമാണ് ഇത്. കടയ്ക്കൽ പഞ്ചായത്തിന്റെ പഴക്കം ചെന്ന ഷോപ്പിങ് കോംപ്ലക്സിന്റെ പിൻവശത്തെ ഭിത്തിയിൽ കുമ്മായം ഉപയോഗിച്ച് ചുവരെഴുതിയതാണ് മാഞ്ഞ് പോകാതെയുള്ളത്.
50 വർഷത്തിന് മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ കടയ്ക്കൽ ടൗണിൽ മത്സരിച്ച യു.ഐ.ഖാദറിനു വേണ്ടി സൈക്കിൾ ചിഹ്നത്തിൽ വോട്ട് അഭ്യർഥിച്ചുള്ള ചുവരെഴുത്താണിത്. ബ്രഷിനു പകരം ഓല മടൽ മുറിച്ച് ആണ് അന്ന് ഉപയോഗിച്ചിരുന്നത്. ഷോപ്പിങ് കോംപ്ലക്സ് പിന്നീട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പിൻ ഭാഗത്ത് ചുവരെഴുതിയിരുന്ന സ്ഥലം പെയിന്റ് തേയ്ക്കാത്തതിനാൽ ആണ് ഇപ്പോഴും പഴയ ചുവരെഴുത്ത് കൗതുകമായി നില നിൽക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

